Quantcast

സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടിയുമായി കെ-റെയിൽ: 23ന് ഓൺലൈൻ സംവാദം

വ്യാഴാഴ്ച വൈകിട്ട് നാല് മണി മുതൽ കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റായി സംശയങ്ങൾ ചോദിക്കാം.

MediaOne Logo

Web Desk

  • Published:

    20 Jun 2022 3:48 PM IST

സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടിയുമായി കെ-റെയിൽ: 23ന് ഓൺലൈൻ സംവാദം
X

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾക്ക് കെ-റെയിൽ തത്സമയം മറുപടി നൽകുന്നു . വ്യാഴാഴ്ച വൈകിട്ട് നാല് മണി മുതൽ കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റായി സംശയങ്ങൾ ചോദിക്കാം. കെ.റെയില്‍ എംഡി, സിസ്ട്ര പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ മറുപടി നല്‍കും.

ആഴ്ചകള്‍ നീണ്ട പ്രതിഷേധത്തിനും രാഷ്ട്രീയവിവാദങ്ങള്‍ക്കുമൊടുവിൽ സംസ്ഥാന സര്‍ക്കാരിൻ്റെ അഭിമാന പദ്ധതിയായ കെ-റെയിൽ പദ്ധതിയുടെ സാമൂഹികാഘാത പഠനം പലയിടത്തും നിര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

TAGS :

Next Story