Quantcast

കെ.റെയിൽ ബഫർസോൺ; കോട്ടയത്ത് രണ്ടുനില പണിയാൻ അനുമതി നൽകിയില്ല

സ്‌പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ട് വേണമെന്ന് പഞ്ചായത്ത് സെക്രട്ടറി

MediaOne Logo

Web Desk

  • Published:

    13 April 2022 6:19 AM GMT

കെ.റെയിൽ ബഫർസോൺ; കോട്ടയത്ത് രണ്ടുനില പണിയാൻ അനുമതി നൽകിയില്ല
X

കോട്ടയം: കൊല്ലാട് വീടിന് രണ്ടാം നില പണിയാൻ പഞ്ചായത്തിന്റെ അനുമതിയില്ല. സിൽവർ ലൈൻ പദ്ധതിയുടെ ബഫർ സോണിൽ ഉൾപ്പെടുന്നതിനാൽ NOC നല്കാൻ ആകില്ലെന്ന് പനച്ചിക്കാട് പഞ്ചായത്ത് അറിയിച്ചു . കൊച്ചുപുരയ്ക്കൽ ജിമ്മി മാതുവിനോടാണ് കെ റെയിൽ സ്‌പെഷ്യൽ ഓഫീസറുടെ അനുമതി വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പട്ടത്. 'പഞ്ചായത്തിൽ നിന്ന് വീടുനിർമാണത്തിന് തടസമില്ല എന്ന് കാണിച്ച് പഞ്ചായത്തിൽ നിന്ന് കത്ത് തരികയും അത് കോട്ടയത്തെ കലക്ടറേറ്റിലുള്ള തഹസിൽദാരുടെ ഓഫീസിൽ ഏൽപ്പിക്കുകയും ചെയ്‌തെന്നും വീട്ടുടമസ്ഥനായ ജിമ്മി പറയുന്നു. 'കഴിഞ്ഞ ഫെബ്രുവരിയിലാണ് കത്ത് നൽകിയത്. അതുകഴിഞ്ഞ് ഒരു പല പ്രാവശ്യം അവിടെ തിരക്കിയിട്ടും യാതൊരു മറുപടിയും വന്നിട്ടില്ല. എല്ലാ പ്രാവശ്യവും അറിയിക്കും അറിയിക്കും എന്ന് പറയുന്നതല്ലാതെ കൃത്യമായ മറുപടി തരുന്നില്ല. രണ്ടാഴ്ച മുമ്പ് ചോദിച്ചപ്പോൾ തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്, അതിന് മറുപടി വരുമ്പോൾ പറയാമെന്നുമാണ് പറഞ്ഞത്. എന്നാൽ ഇപ്പോഴും മറുപടി കിട്ടിയിട്ടില്ലെന്നും വീട്ടുടമസ്ഥൻ പറയുന്നു.

വീട് നിൽക്കുന്നതിന്റെ ഏകദേശം നൂറ് മീറ്റർ അപ്പുറത്തുകൂടെയാണ് കെ.റെയിൽ പാത കടന്നു പോകുന്നത്. പക്ഷേ ഈ വീട് നിൽക്കുന്ന ബ്ലോക്ക് മുഴുവൻ ഒരു സർേവ നമ്പറിൽ ഉൾപ്പെട്ടതാണ്. വീട്ടുകാർ ആകെ ആശങ്കയിലാണ്. ബാങ്കിൽ നിന്നും ലോണിനും വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. ഈ കാര്യം കൊണ്ടും അതും ഈ കാര്യങ്ങൾകൊണ്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്നും വീട്ടുകാർ പറയുന്നു. പഞ്ചായത്തിൽ നിന്ന് കത്ത് കൊണ്ടുവരികയാണെങ്കിൽ മാത്രമേ ലോൺ പാസാകുവെന്നാണ് പറയുന്നതെന്നും വീട്ടുടമസ്ഥാനായ ജിമ്മി പറയുന്നു.

TAGS :

Next Story