Quantcast

കെ റെയിൽ; പഠിക്കാൻ സമയം ആവശ്യമാണ്, ഒപ്പുവെക്കാത്തതുകൊണ്ട് പിന്തുണക്കുന്നുവെന്ന് പറയാനാകില്ല: ശശി തരൂർ

വിശദമായി പഠിച്ച ശേഷം നിലപാടെടുക്കുമെന്നും ശശി തരൂർ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    14 Dec 2021 4:05 PM GMT

കെ റെയിൽ; പഠിക്കാൻ സമയം ആവശ്യമാണ്, ഒപ്പുവെക്കാത്തതുകൊണ്ട് പിന്തുണക്കുന്നുവെന്ന് പറയാനാകില്ല: ശശി തരൂർ
X

കെ റെയിൽ പദ്ധതിയെ കുറിച്ച് പഠിക്കാൻ സമയം ആവശ്യമാണെന്നും നിവേദനത്തിൽ ഒപ്പുവെക്കാത്തതുകൊണ്ട് പദ്ധതിയെ പിന്തുണക്കുന്നുവെന്ന് പറയാനാകില്ലെന്നും ശശി തരൂർ എം.പി. യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ഒപ്പിടാത്തതിന് കാരണം പറഞ്ഞ് മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പിലാണ് എംപി ഇക്കാര്യം പറഞ്ഞത്. വിശദമായി പഠിച്ച ശേഷം നിലപാടെടുക്കുമെന്നും തരൂർ അറിയിച്ചു. പദ്ധതി വഴിയുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ, സംസ്ഥാനം വഹിക്കേണ്ടിവരുന്ന സാമ്പത്തിക ബാധ്യത തുടങ്ങിയവയൊക്കെ വിശദമായി വിലയിരുത്തപ്പെടണം. പാർലമെൻററിലെ എന്റെ സഹപ്രവർത്തകർ തയാറാക്കിയ നിവേദനം ഞാൻ കണ്ടിട്ടില്ലെങ്കിലും അവയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾ വളരെ പ്രധാനമാണ്. പദ്ധതിക്കായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും കൃത്യമായി പഠനവിധേയമാക്കണം -എം.പി പറഞ്ഞു.

കെ റെയിലിന്റെ നിർദിഷ്ട സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ശശി തരൂർ ഒപ്പുവെച്ചിരുന്നില്ല. 18 എംപിമാരാണ് യുഡിഎഫ് പക്ഷത്ത് നിന്ന് നിവേദനത്തിൽ ഒപ്പുവെച്ചിരുന്നത്. നിവേദനം നൽകിയ എംപിമാരുമായി നാളെ റേയിൽവേ മന്ത്രി അശ്വിനി കുമാർ കൂടിക്കാഴ്ച നടത്തും. പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പദ്ധതിയെക്കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും നിവേദനത്തിൽ പറയുന്നു. പദ്ധതിയുമായി കേന്ദ്രസർക്കാർ ഒരു തരത്തിലും സഹകരിക്കരുതെന്നും ആവശ്യമുണ്ട്.

Shashi Tharoor, MP, said that time was needed to study the K Rail project and that it could not be said that he supported the project as he had not signed the petition.

TAGS :

Next Story