കെ റെയിൽ: രാഹുൽ ഗാന്ധി എല്ലാ പിന്തുണയും ഉറപ്പ് നൽകിയെന്ന് സമരസമിതി
രാഹുലുമായി ആറ്റിങ്ങലിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം

തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരത്തിന് രാഹുൽ ഗാന്ധി എല്ലാ പിന്തുണയും ഉറപ്പ് നൽകിയെന്ന് സമരസമിതി. രാഹുലുമായി ആറ്റിങ്ങലിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം.
വിഷയം ഗൗരവത്തോടെ കാണുന്നുവെന്ന് രാഹുൽ അറിയിച്ചതായി പറഞ്ഞ സമരമസമിതി സമരത്തെ പിന്തുണയ്ക്കാൻ രാഹുൽ സംസ്ഥാന നേതൃത്വത്തോട് നിർദേശിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. കെ റെയിൽ വിരുദ്ധ സമരം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സമരസമിതി ചെയർമാൻ എം.പി ബാബുരാജ് അറിയിച്ചിരിക്കുന്നത്.
"കെ റെയിലിന്റെ പ്രത്യാഖാതങ്ങൾ സംബന്ധിച്ച കൃത്യമായ ധാരണ രാഹുലിനുണ്ടായിരുന്നുവെങ്കിലും അതിന്റെ ഗൗരവത്തെ കുറിച്ച് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചുവെന്നാണ് കരുതുന്നത്. സമരത്തിന്റെ ആദ്യ ഘട്ടം മുതൽ കോൺഗ്രസ് പാർട്ടി സമരത്തിന് ശക്തമായ പിന്തുണയുമായി രംഗത്ത് വന്നിരുന്നു".ബാബുരാജ് പറഞ്ഞു.
പതിനഞ്ച് മിനിറ്റാണ് രാഹുൽ ഗാന്ധിയും കെ റെയിൽ വിരുദ്ധ സമരസമിതി നേതാക്കളുമായുള്ള കൂടിക്കാഴ്ച നീണ്ടത്. സമരസമിതി ചെയർമാൻ ഉൾപ്പടെ ഏഴ് പേരാണ് കൂടിക്കാഴ്ച നടത്തിയത്.
Adjust Story Font
16

