Quantcast

ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സംവാദത്തിൽ പങ്കെടുക്കില്ലെന്ന് കെ റെയിൽ

ഏപ്രിൽ 28 ന് കെ റെയിൽ സംഘടിപ്പിച്ച സംവാദം വിജയമായിരുന്നെന്നും പാനൽ ചർച്ച വളരെ വിജയകരമായ സന്ദർഭത്തിൽ ഇനി ബദൽ ചർച്ചകൾ അല്ല തുടർ ചർച്ചകളാണ് വേണ്ടതെന്നും കെ റെയിൽ വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2022-05-03 06:38:40.0

Published:

3 May 2022 6:03 AM GMT

ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സംവാദത്തിൽ പങ്കെടുക്കില്ലെന്ന് കെ റെയിൽ
X

തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി കെ റെയിൽ വിഷയത്തിൽ സംഘടിപ്പിക്കുന്ന സംവാദത്തിൽ പങ്കെടുക്കില്ലെന്ന് കെ റെയിൽ അറിയിച്ചു. സെമിനാർ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ റെയിൽ സംവാദത്തിൽ നിന്ന് പിന്മാറിയത്. ഏപ്രിൽ 28 ന് കെ റെയിൽ സംഘടിപ്പിച്ച സംവാദം വിജയമായിരുന്നെന്നും പാനൽ ചർച്ച വളരെ വിജയകരമായ സന്ദർഭത്തിൽ ഇനി ബദൽ ചർച്ചകൾ അല്ല തുടർ ചർച്ചകളാണ് വേണ്ടതെന്നും കെ റെയിൽ വ്യക്തമാക്കി.

കെ റെയിലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

വേണ്ടത് ബദൽ സംവാദം അല്ല, തുടർ സംവാദങ്ങൾ

കെ റെയിൽ സംഘടിപ്പിച്ച സംവാദത്തിൽ നിന്ന് ശ്രീ അലോക് കുമാർ വർമ്മ യും പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണനും പിൻവാങ്ങിയെങ്കിലും ഏപ്രിൽ 28 ലെ സംവാദം അശയ സമ്പന്നതയാൽ വിജയകരമായിരുന്നു. ബദൽ സംവാദം എന്ന രീതിയിൽ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സംവാദത്തിലേക്ക് കെ റെയിൽ പ്രതിനിധിയെ ക്ഷണിച്ചിരുന്നു. ഏപ്രിൽ 28-ലെ പാനൽ ചർച്ച വളരെ വിജയകരമായ സന്ദർഭത്തിൽ ഇനി ബദൽ ചർച്ചകൾ അല്ല തുടർ ചർച്ചകൾ ആണ് വേണ്ടത്.

ഏപ്രിൽ 28ന് നടന്ന പാനൽ ചർച്ചയിലേക്ക് ശ്രീ അലോക് വർമ്മയെയും ശ്രീ ശ്രീധർ രാധാകൃഷ്ണനെയും ക്ഷണിച്ചിരുന്നു. എന്നിരുന്നാലും, ക്ഷണം സ്വീകരിച്ച ശേഷം നിസാര കാരണങ്ങളാൽ പാനൽ ചർച്ചയിൽ നിന്ന് അവർ സ്വയം പിന്മാറുകയായിരുന്നു. ഏപ്രിൽ 28ലെ ചർച്ചയിൽ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകൾ തന്നെയാണ് ഈ ചർച്ചയിലും പങ്കെടുക്കുന്നത്. സംഘാടകരുമായുള്ള ചർച്ചയിൽ സെമിനാർ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടു. എന്നു മാത്രമല്ല പിന്മാറിയ പാനലിസ്റ്റുകൾ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകൾ ഈ സംവാദത്തിൽ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതുകൂടാതെ സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചർച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല. ഈ കാരണങ്ങളാൽ ചർച്ചയിൽ പങ്കെടുക്കാൻ കെ റെയിലിനു കഴിയില്ല. ഭാവിയിൽ ന്യായമായും സുതാര്യമായും ഇത്തരം ചർച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും കേരള സർക്കാരും നടത്തും. അതിലേക്ക് എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.

TAGS :

Next Story