Quantcast

'ക്രമക്കേട് യു.ഡി.എഫ് കാലത്തെ പദ്ധതികളിൽ'; സാഹിത്യ അക്കാദമിയിലെ വിജിലൻസ് അന്വേഷണം സ്വാഗതം ചെയ്ത് അധ്യക്ഷൻ

ക്രമക്കേടുണ്ടെങ്കിൽ അത് പുറത്തു വരണമെന്ന് കെ.സച്ചിദാനന്ദൻ

MediaOne Logo

Web Desk

  • Updated:

    2022-05-28 02:47:47.0

Published:

28 May 2022 2:41 AM GMT

ക്രമക്കേട് യു.ഡി.എഫ് കാലത്തെ പദ്ധതികളിൽ; സാഹിത്യ അക്കാദമിയിലെ വിജിലൻസ് അന്വേഷണം സ്വാഗതം ചെയ്ത് അധ്യക്ഷൻ
X

തൃശ്ശർ: കേരള സാഹിത്യ അക്കാദമിയിൽ യു.ഡി.എഫ് ഭരണ കാലത്ത് നടന്ന പദ്ധതികളിലാണ് അന്വേഷണം നടക്കുന്നതെന്ന് അധ്യക്ഷൻ പ്രൊഫസർ കെ.സച്ചിദാനന്ദൻ. ക്രമക്കേടുണ്ടെങ്കിൽ അത് പുറത്തു വരണമെന്നും അദ്ദേഹം പറഞ്ഞു. മലയാള സാഹിത്യചരിത്രം, ഗ്രന്ഥ സൂചി എന്നിവ അച്ചടിച്ചതിൽ ക്രമക്കേട് ഉണ്ടായെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.

2000-2005 കാലഘട്ടത്തിൽ അക്കാദമി പ്രസിദ്ധീകരിച്ച ഗ്രന്ഥ സൂചിയിലും മലയാള സാഹിത്യ ചരിത്ര ഗ്രന്ഥത്തിലും പിഴവുകൾ നിരവധിയായിരുന്നു. ലക്ഷങ്ങൾ മുടക്കി അച്ചടിച്ച ഇതിന്റെ കോപ്പികൾ വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് ഈ പുസ്തകങ്ങൾ അച്ചടിച്ചതെന്നും അതിലാണ് അന്വേഷണം നടക്കുന്നതെന്നും അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ പ്രതികരിച്ചു. അഴിമതി നടന്നിട്ടുണ്ടെങ്കിൽ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് സംഘം റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറിയ ശേഷമാകും തുടർ നടപടികളിലേക്ക് കടക്കുക.

TAGS :

Next Story