Quantcast

ജനന- വിവാഹ സർട്ടിഫിക്കറ്റുകളടക്കം സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ; കെ-സ്മാർട്ട് പദ്ധതി ഇനി പ‍ഞ്ചായത്തുകളിലും

സേവനങ്ങൾക്കായി ഇനി പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല.

MediaOne Logo

Web Desk

  • Published:

    9 April 2025 7:05 AM IST

K-Smart project now available in Panchayats
X

തിരുവനന്തപുരം: കെ-സ്മാർട്ട് പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ ഒരുങ്ങി തദ്ദേശസ്വയംഭരണ വകുപ്പ്. കോർപ്പറേഷനുകൾക്കും നഗരസഭകൾക്കും ശേഷം സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും നാളെ മുതൽ കെ-സ്മാർട്ട് നിലവിൽ വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഇതോടെ പൂർണമായും ഓൺലൈനായി മാറും.

ഇതോടെ, കൈയിൽ ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ജനന സർട്ടിഫിക്കറ്റും വിവാഹ സർട്ടിഫിക്കറ്റുമടക്കം സർക്കാർ സേവനങ്ങൾ എല്ലാം വിരൽത്തുമ്പിലെത്തും. ഡിജിറ്റൽ ഗവേണൻസ് രംഗത്തെ അസാധാരണമായ കുതിച്ചുചാട്ടമാണ് കേരളത്തിൽ യാഥാർഥ്യമാകുന്നത്.

സേവനങ്ങൾക്കായി ഇനി പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. കെ സ്മാർട്ടിൽ സർട്ടിഫിക്കറ്റുകൾക്കും പെർമിറ്റുകൾക്കുമായുള്ള അപേക്ഷകൾ ഓൺലൈനായി നേരിട്ട് സമർപ്പിക്കാം. മിനിറ്റുകൾക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി തന്നെ ലഭ്യമാകും. ഇത് ഫോണിൽ നിന്ന് ഡൗൺലോഡ് ചെയ്ത് അതത് ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.

വിദേശത്തുനിന്നു പോലും സേവനങ്ങൾക്ക് അപേക്ഷിക്കാം. ലോഗിങ് ഒടിപി ലഭിക്കാൻ ഇ-മെയിൽ സൗകര്യം പ്രയോജനപ്പെടുത്താം. ഓൺലൈനായി വിവാഹ രജിസ്ട്രേഷൻ നടത്താൻ വീഡിയോ കെവൈസി സൗകര്യവും കെ-സ്‌മാർട്ടിലുണ്ട്. നൽകിയ അപേക്ഷയുടെ തത്‌സ്ഥിതി എന്തെന്ന് ഓരോ ഘട്ടത്തിലും അപേക്ഷകന് ഡിജിറ്റലായി പരിശോധിക്കാനുമാകും.



TAGS :

Next Story