Quantcast

പൊലീസിലെ പുഴുക്കുത്തുകളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: കെ സുധാകരൻ

സി.ഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരം വിജയിക്കുമെന്നും സുധാകരൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-11-25 10:14:04.0

Published:

25 Nov 2021 10:12 AM GMT

പൊലീസിലെ പുഴുക്കുത്തുകളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: കെ സുധാകരൻ
X

പൊലീസിലെ പുഴുക്കുത്തുകളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്നും സുധാകരന്‍ പറഞ്ഞു. ആലുവയിലെ നിയമ വിദ്യാർഥി മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരം വിജയിക്കുമെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് തെളിഞ്ഞെന്ന് കെ.കെ രമ എം.എൽ.എ പ്രതികരിച്ചു. സി.ഐ സുധീറിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പൊലീസ് മാന്യമായി പെരുമാറിയിരുന്നെങ്കിൽ മോഫിയ ജീവനോടെ ഉണ്ടാകുമായിരുന്നെന്നും കെ.കെ രമ പറഞ്ഞു. സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് നടത്തുന്ന സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു കെ.കെ രമ. അൻവർ സാദത്ത് എം.എൽ.എയുടേയും ബെന്നി ബെഹനാൻ എം.പിയുടേയും നേതൃത്വത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം പുരോഗമിക്കുന്നത്. മോഫിയയുടെ മാതാപിതാക്കളും രാവിലെ സമരസ്ഥലത്തെത്തി നേതാക്കളെ കണ്ടിരുന്നു.

മോഫിയ പർവീന്റെ ആത്മഹത്യയിൽ പൊലീസിനെതിരെ പ്രതിഷേധവുമായി ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ എസ്.പി ഓഫീസിലേക്ക് മാർച്ച് നടന്നു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സി.ഐക്കെതിരെ നടപടിയില്ലാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കോൺഗ്രസ് നിലപാട്.

TAGS :

Next Story