Quantcast

കള്ളപ്പണ കേസിൽ കെ.സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

തൃശൂർ പൊലീസ് ക്ലബിൽ വെച്ചായിരിക്കും ചോദ്യം ചെയ്യൽ

MediaOne Logo

Web Desk

  • Updated:

    2021-07-14 02:13:03.0

Published:

14 July 2021 7:19 AM IST

കള്ളപ്പണ കേസിൽ കെ.സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
X

കൊടകര ബി.ജെ.പി കള്ളപ്പണകേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. തൃശൂർ പൊലീസ് ക്ലബിൽ വെച്ചായിരിക്കും ചോദ്യം ചെയ്യൽ.

കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിയ്ക്കാൻ എത്തിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. പണവുമായി വന്ന ധർമരാജൻ കവർച്ചയ്ക്ക് മുമ്പും ശേഷവും സുരേന്ദ്രനെ ബന്ധപ്പെട്ടതിന്‍റെ ഫോൺ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ മാസം ആറിന് ഹാജരാകാനായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന് അന്വേഷണസംഘം ആദ്യം നോട്ടീസ് നൽകിയിരുന്നത്.



TAGS :

Next Story