കടന്നപ്പള്ളി രാമചന്ദ്രൻ മത്സരിക്കും; ഉഭയകക്ഷി ചർച്ചയിൽ ധാരണ
സിപിഐയിൽ ആറ് സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കടന്നപ്പള്ളി രാമചന്ദ്രൻ മത്സരിക്കും. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. ഉപയകക്ഷി ചർച്ചയിലാണ് കേരള കോൺഗ്രസ് എസിന് സീറ്റ് കൊടുക്കാൻ ധാരണയായത്.
ഉപയകക്ഷി ചർച്ചയ്ക്കായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, കേരള കോൺഗ്രസ് എം നേതാക്കളും എകെജി സെന്ററിൽ എത്തി. ജോസ് കെ മാണി, സ്റ്റീഫൻ ജോർജ് എന്നിവരാണ് എത്തിയത്. ജനാധിപത്യ കേരള കോൺഗ്രസുമയുള്ള ഉഭയകക്ഷി ചർച്ച അവസാനിച്ചു. തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല. സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് തന്നെയെന്ന് ആൻ്റണി രാജു. സീറ്റ് വ്യക്തിയുടേതല്ല, പാർട്ടിയുടേതാണെന്നും ആൻ്റണി രാജു.
അതേസമയം, സിപിഐയിൽ ആറ് സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റില്ല. മൂന്ന് ടേം പൂർത്തിയാക്കിയ ആറുപേരെ ഒഴിവാക്കി. ഇ.ചന്ദ്രശേഖരൻ, ഇ.കെ വിജയൻ, ചിറ്റയം ഗോപകുമാർ, ജി.എസ് ജയലാൽ, പി.എസ് സുപാൽ, വി. ശശി എന്നിവരെയാണ് ഒഴിവാക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. സിപിഐയുടെ നാല് മന്ത്രിമാരും മത്സരിക്കും.
Adjust Story Font
16

