Quantcast

വടകരയിലെ കാഫിർ വിവാദം; ജില്ലാ കലക്ടർക്ക് നിവേദനം നൽകി യൂത്ത് ലീഗ് ജില്ല നേതൃത്വം

ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയിൽ വിഷയത്തിൽ ഇടപെടണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2024-05-22 10:35:51.0

Published:

20 May 2024 6:35 PM IST

Kafir controversy in Vatakara
X

കോഴിക്കോട്: വടകരയിൽ പ്രചരിച്ച കാഫിർ സ്‌ക്രീൻ ഷോട്ടിന് പിന്നിലുള്ള പിടികൂടുന്നതിലെ പൊലീസ് വീഴ്ചയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് ജില്ല നേതൃത്വം ജില്ലാ കലക്ടർക്ക് നിവേദനം നല്കി. സ്‌ക്രീൻഷോട്ടിന് പിന്നിലുള്ളവരെ കണ്ടെത്താത്തത് പ്രദേശത്ത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയിൽ കലക്ടർ ഇടപെടണമെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ് അബ് കീഴരിയൂർ കലക്ടറോട് ആവശ്യപ്പെട്ടു.




വടകര പൊലീസിലും റൂറൽ എസ്.പിക്കും കാസിം നേരത്തെ പരാതി നൽകിയിരുന്നു. ഇതിൽ നടപടിയുണ്ടാവാത്തതിനെ തുടർന്ന് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. കാസിമിന്റെ പേരിലാണ് 'കാഫിർ' പരാമർശമുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. താൻ ഇങ്ങനെയൊരു സന്ദേശം അയച്ചിട്ടില്ലെന്നാണ് കാസിം പറയുന്നത്. സി.പി.എം അനുകൂല പേജുകളിലാണ് ഈ സന്ദേശം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇത് സി.പി.എം സൃഷ്ടിയാണെന്നാണ് കാസിമിന്റെ ആരോപണം.


TAGS :

Next Story