Quantcast

കാക്കനാട് മയക്കുമരുന്ന് കേസ്; പ്രതികളെ എക്സൈസ് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ വിട്ടു

കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്തണമെന്നുമാണ് എക്സൈസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2021-08-27 12:07:46.0

Published:

27 Aug 2021 5:36 PM IST

കാക്കനാട് മയക്കുമരുന്ന് കേസ്; പ്രതികളെ എക്സൈസ് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ വിട്ടു
X

കൊച്ചി കാക്കനാട് മയക്കുമരുന്നുമായി പിടിയിലായ അഞ്ചു പ്രതികളെ എക്സൈസ് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ലഹരി മരുന്നിന്‍റെ ഉറവിടം കണ്ടെത്തണമെന്നുമാണ് എക്സൈസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. പ്രതികളുമായി ചെന്നൈ, പോണ്ടിച്ചേരി, വയനാട് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തണമെന്നും എക്സൈസ് കോടതിയെ അറിയിച്ചു.

കോഴിക്കോട് സ്വദേശി ശ്രീമോൻ, ഫാവാസ്, ഫാവാസിന്‍റെ ഭാര്യ ഷബ്ന, കാസർകോട് സ്വദേശി അജ്മൽ, മുഹമ്മദ് അഫ്സൽ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. എറണാകുളത്തു വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. നേരത്തെയും കൊച്ചിയിൽ മയക്കുമരുന്ന് എത്തിച്ചതായി ഇവർ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.

TAGS :

Next Story