കാക്കനാട് എംഡിഎംഎ കേസ്; അന്വേഷണം വീണ്ടും സിനിമാ മേഖലയിലേക്ക്
മോഡലായ കല്യാണി സിനിമാ പ്രമോഷൻ രംഗത്തും സജീവമാണ്

കൊച്ചി: കാക്കനാട് എംഡിഎംഎ പിടികൂടിയ കേസിൽ, അന്വേഷണം വീണ്ടും സിനിമാ മേഖലയിലേക്ക്. പ്രതിയും മോഡലുമായ കല്യാണി, സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്നാണ് വിവരം.
ആർക്കൊക്കെ ലഹരി കൈമാറി എന്നറിയാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കാപ്പ കേസ് പ്രതി ഉനൈസ്, കല്യാണി എന്നിവരെ ഇന്നലെയാണ് 20ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടിയത്. കല്യാണിയുടെ പേരിൽ ചേർത്തലയിലും എൻഡിപിഎസ് കേസ് നിലവിലുണ്ട്.
മോഡലായ കല്യാണി സിനിമാ പ്രമോഷൻ രംഗത്തും സജീവമാണ്. വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് ഫ്ലാറ്റ് എടുത്തായിരുന്നു ലഹരി ഇടപാടുകൾ.
Next Story
Adjust Story Font
16

