Quantcast

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി: കാലടി സർവകലാശാല അധ്യാപകന് സസ്‌പെൻഷൻ

ക്യാംപസിൽ പ്രവേശിക്കരുത്, പരാതിക്കാരിയായ വിദ്യാർഥിനിയോട് യാതൊരു തരത്തിലും സമ്പർക്കത്തിന് ശ്രമിക്കരുത് തുടങ്ങിയ നിബന്ധനകളും ഉത്തരവിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-04 14:18:55.0

Published:

4 Sept 2022 7:23 PM IST

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി: കാലടി സർവകലാശാല അധ്യാപകന് സസ്‌പെൻഷൻ
X

കാലടി: ഓണാഘോഷത്തിനിടെ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയതിന് കാലടി സംസ്‌കൃത സർവകലാശാല അധ്യാപകന് സസ്‌പെൻഷൻ. തിരുവനന്തപുരം ക്യാംപസ് ഡയറക്ടർ എ.എസ് പ്രദീഷിനെയാണ് വിസി സസ്‌പെൻഡ് ചെയ്തത്.

ക്യാംപസിൽ പ്രവേശിക്കരുത്, പരാതിക്കാരിയായ വിദ്യാർഥിനിയോട് യാതൊരു തരത്തിലും സമ്പർക്കത്തിന് ശ്രമിക്കരുത് തുടങ്ങിയ നിബന്ധനകളും ഉത്തരവിൽ പറയുന്നു. മലയാളവിഭാഗത്തിലെ ഡോ.എസ് പ്രിയയ്ക്കാണ് ക്യാംപസ് ഡയറക്ടറുടെ ചുമതല നൽകിയിരിക്കുന്നത്.

TAGS :

Next Story