കളമശ്ശേരി കൂട്ടബലാത്സംഗം; രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്, കേസുമായി മുന്നോട്ട് പോകുമെന്ന് അതിജീവിതയുടെ ഭര്‍ത്താവ്
MDMA ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വെള്ളത്തില്‍ കലക്കി കുടിപ്പിച്ചുവെന്നും ഇതുമൂലം യുവതിയുടെ ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലുണ്ടെന്നും ഭർത്താവ്

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് അതിജീവിതയുടെ ഭര്‍ത്താവ്. രണ്ട് പേരുടെ വിവരങ്ങള്‍ കൂടി അതിജീവിത പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും കാണാന്‍ വന്നിരുന്നു. എന്നാല്‍ കേസില്‍ നിന്ന് പിന്മാറണമെന്ന് അവശ്യപ്പെട്ടിട്ടില്ല. കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ കൊടുക്കരുതെന്നും ഭര്‍ത്താവ് പറഞ്ഞു.
നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളുമായി പൊലീസ് ഉടനെ തെളിവെടുപ്പ് നടത്തും. കേസില്‍ ആദ്യം അറസ്റ്റിലായി പിന്നീട് കസ്റ്റഡിയില്‍ വാങ്ങിയ ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി ശ്രീരാജ്, തൃക്കാക്കര സ്വദേശി ജിത്ത് മാര്‍ട്ടിന്‍ എന്നിവരുമായി തെളിവെടുപ്പ് നടത്താനാണ് കളമശ്ശേരി പൊലീസ് ശ്രമിക്കുന്നത്.
കഴിഞ്ഞദിവസം അറസ്റ്റിലായ ആലപ്പുഴ സ്വദേശിനി ശരണ്യ, തൃശൂര്‍ സ്വദേശി സഞ്ജയ് എന്നിവര്‍ക്കായി ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ഇവരെ കൂടി കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കേസിന്റെ കൂടുതല്‍ വിവരങ്ങളിലേക്ക് കടക്കാനാവുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഒക്ടോബര്‍ രണ്ടിനാണ് വിവാഹിതയായ യുവതിയെ പ്രതികള്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജിലേക്ക് വിളിപ്പിച്ച് മദ്യലഹരിയില്‍ ബലാത്സംഘത്തിനിരയാക്കിയത്. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വായിലൂടെ നിര്‍ബന്ധിച്ച് കഴിപ്പിച്ചുവെന്നും വെള്ളത്തില്‍ കലക്കി കുടിപ്പിച്ചുവെന്നും ഇതുമൂലം യുവതിയുടെ ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലുണ്ടെന്നും ഭര്‍ത്താവ് പറയുന്നു.
കേസില്‍ നാല് പ്രതികളെ പിടിച്ചിട്ടുണ്ടെന്നും അഞ്ച് സ്പാകള്‍ തിരിച്ചറിഞ്ഞ് പരിശോധിച്ചുവെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു.
ശരണ്യയുടെ പങ്കില്‍ ദൂരൂഹതയുണ്ട്. പിന്നില്‍ ഗുണ്ടകള്‍ ഉണ്ടോ എന്നത് പരിശോധിക്കുക്കയാണ്. സ്പാകള്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കുന്നത് പരിഗണനയിലുണ്ട്. സ്പാകളുമായി പൊലീസുകാര്‍ക്ക് ബന്ധമുണ്ടെങ്കില്‍ നടപടിയെടുക്കും. നേരത്തെ അത്തരത്തില്‍ നടപടി എടുത്തിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
Adjust Story Font
16

