Quantcast

കളമശ്ശേരി പോളിടെക്‌നിക്കിലെ വിദ്യാർഥിയുടെ ആത്മഹത്യക്ക് കാരണം അധ്യാപകരുടെ പീഡനമെന്ന് ആരോപണം

മൂന്നാം വർഷ വിദ്യാർഥി പ്രജിത്തിന്റെ ആത്മഹത്യയിലാണ് പരാതി.

MediaOne Logo

Web Desk

  • Published:

    2 Nov 2023 12:01 PM IST

Kalamassery poly technic student suicide alligation against teachers
X

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്കിലെ വിദ്യാർഥിയുടെ ആത്മഹത്യക്ക് കാരണം അധ്യാപക പീഡനമെന്ന് ആരോപണം. മൂന്നാം വർഷ വിദ്യാർഥി പ്രജിത്തിന്റെ ആത്മഹത്യയിലാണ് പരാതി. അറ്റൻഡൻസ് കുറഞ്ഞതിന്റെ പേരിൽ അധ്യാപകർ പ്രജിത്തിനെയും അമ്മയെയും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.

ഒരിക്കലും പരീക്ഷയെഴുതിക്കില്ലെന്നും റീ അഡ്മിഷൻ കൊടുക്കില്ലെന്നും ഡിപ്പാർട്ട്‌മെന്റ് മേധാവി അമ്മയുടെ മുന്നിൽ ഭീഷണിപ്പെടുത്തി. അമ്മ ഓഫീസ് റൂമിലിരുന്ന് കരയുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രജിത്ത് ജീവനൊടുക്കിയതെന്നും സഹപാഠികൾ പറഞ്ഞു.

TAGS :

Next Story