ദേശീയ ഗെയിംസിലെ കളരിപ്പയറ്റ് വിവാദം; കയ്യൊഴിഞ്ഞ് കേന്ദ്ര കായിക മന്ത്രാലയം, കേന്ദ്രത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മറുപടി
മത്സര നടത്തിപ്പിനുള്ള പൂർണ്ണ ചുമതല ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനാണെന്നും കേന്ദ്ര കായിക മന്ത്രാലയം

കൊച്ചി: ദേശീയ ഗെയിംസിലെ കളരിപ്പയറ്റ് വിവാദത്തില്‍ കയ്യൊഴിഞ്ഞ് കേന്ദ്ര കായിക മന്ത്രാലയം.
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട മത്സരക്രമം നിശ്ചയിക്കുന്നത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ്. മത്സര നടത്തിപ്പിനുള്ള പൂർണ്ണ ചുമതലയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനാണെന്നും കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കി.
കളരിപ്പയറ്റ് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം അയച്ച കത്തിനാണ് കേന്ദ്രത്തിന്റെ മറുപടി. ദേശീയ ഗെയിംസിന് മുമ്പ് അയച്ച കത്തിന് കേന്ദ്രത്തിന്റെ മറുപടി ലഭിച്ചത് ഇന്നലെ(ശനിയാഴ്ച)യാണ്. കേരളത്തിന്റെ കത്ത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് അയച്ചെന്നും കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കി.
കളരിപ്പയറ്റ് ഒഴിവാക്കിയത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ മറുപടി വരുന്നത്.
Adjust Story Font
16

