Quantcast

കല്ലാംകുഴി ഇരട്ട കൊലപാതകം; 25 പ്രതികൾക്കും ജീവപര്യന്തം തടവ്

അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രജിത ടി.എച്ചാണ് ശിക്ഷ വിധിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-05-16 07:21:20.0

Published:

16 May 2022 6:37 AM GMT

കല്ലാംകുഴി ഇരട്ട കൊലപാതകം; 25 പ്രതികൾക്കും ജീവപര്യന്തം തടവ്
X

പാലക്കാട്: പാലക്കാട് കല്ലാംകുഴി ഇരട്ട കൊലപാതക കേസിൽ 25 പ്രതികൾക്കും ജീവപര്യന്തംകഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് അഡീഷ്ണൽ ഡിസ്ട്രിക് ആന്‍റ് സെഷൻസ് ജഡ്ജി രജിത .ടി.എച്ചാണ് ശിക്ഷ വിധിച്ചത്. 2013 നവംബർ 20 നാണ് കൊലപാതകം നടന്നത്. ഇരു വിഭാഗം സുന്നികൾ തമ്മിലെ സംഘർഷം എന്ന നിലക്കും രാഷ്ട്രീയ കൊലപാതകം എന്ന രീതിയിലും കല്ലാംകുഴി ഇരട്ട കൊലപാതകം ചർച്ചയായിരുന്നു.

കല്ലാംകുഴിയിൽ കൊല്ലപ്പെട്ട പള്ളത്ത് നൂറുദ്ദീൻ, സഹോദരൻ ഹംസ എന്നിവരെ സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസിലെ 25 പ്രതികൾക്കും ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്. അന്യായമായി സംഘം ചേർന്ന് കൊലപാതകം നടത്തിയതിനലാണ് എല്ലാവർക്കും ജീവപരന്ത്യം തടവ് ശിക്ഷ ലഭിച്ചതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. നുറുദ്ദീന്‍റെ കുടുംബത്തിനും ഹംസയുടെ കുടുംബത്തിനും ഒരോ പ്രതികളും 5000 രൂപ പിഴ നൽകണം. ഈ വിധിയിലൂടെ രാഷ്ട്രീയ കൊലപാതകങ്ങൾ കുറയുമെന്നാണ് പ്രതീക്ഷയെന്ന് കൊല്ലപ്പെട്ടവരുടെ സഹോദരനും അക്രമത്തിൽ പരിക്കേറ്റ് രക്ഷപ്പെടുകയും ചെയ്ത കുഞ്ഞി മുഹമ്മദ് പറഞ്ഞു.

മുസ്‌ലിം ലീഗ് പ്രദേശിക നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായിരുന്ന സിദ്ദീഖിന്‍റെ നേതൃത്വത്തിലാണ് കൊലപാതകം നടന്നത്. കൊല്ലപെട്ടവർ ഡി.വൈ.എഫ്.ഐയുടെ കൊടി ഉയർത്തുകയും കല്ലാംകുഴി ജുമാ മസ്ജിദിൽ പരിവ് നടത്തുന്നത് തടയുകയും ചെയ്തതാണ് കൊലപാതത്തിലേക്ക് നയിച്ചത്. ഏറെ രാഷ്ട്രീയ വിവാദങ്ങൾ നടന്ന കേസിലെ 25 പ്രതികൾക്കും ശിക്ഷ വാങ്ങി നൽകാനായത് പ്രോസിക്യൂഷന്‍റെ വിജയമാണ്. നാലാം പ്രതി വിചാരണക്കിടെ മരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതികളുടെ വിചാരണ ജുവനൈൽ കോടതിയിൽ തുടരുകയാണ്.



TAGS :

Next Story