Quantcast

'മന്ത്രിമാർക്ക് സമയമില്ല, അവർ ജനങ്ങളെ പ്രതിരോധിക്കാനുള്ള യാത്രയിലാണ്'; തീപിടിത്തത്തിൽ വിമർശനവുമായി റിട്ട: ജഡ്ജ് കമാൽ പാഷ

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന് കാരണക്കാരായവർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്നും കമാൽ പാഷ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2023-03-12 06:36:01.0

Published:

12 March 2023 6:02 AM GMT

Kamal pasha against government on Brahmapuram fire
X

Kamal pasha

കോഴിക്കോട്: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി റിട്ട: ജഡ്ജ് കമാൽ പാഷ. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇത്തരം പ്രശ്‌നങ്ങൾ നോക്കാനൊന്നും സമയമില്ല. അവർ ജനങ്ങളെ പ്രതിരോധിക്കാനുള്ള യാത്രയിലാണ്. മന്ത്രിമാരെല്ലാം തിരുവനന്തപുരത്ത് സുഖവാസത്തിലാണ്. അവർക്ക് ഇതൊന്നും ബാധിക്കുന്നില്ലെന്നും കമാൽ പാഷ മീഡിയവണിനോട് പറഞ്ഞു.

14 കോടി രൂപ വാങ്ങി പോക്കറ്റിലിട്ടിട്ട് ഒരു ലോഡ് മാലിന്യം പോലും നീക്കിയിട്ടില്ല. ആസ്തമ പോലുള്ള രോഗമുള്ളവർ ഭീതിതമായ അവസ്ഥയിലാണ്. കാൻസർ അടക്കമുള്ള മാരക രോഗങ്ങളാണ് പാവപ്പെട്ട ജനങ്ങളെ കാത്തിരിക്കുന്നത്. ഇതിന് ഉത്തരവാദികളായവർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്നും കമാൽ പാഷ ആവശ്യപ്പെട്ടു.

TAGS :

Next Story