കനകമല ഐ.എസ് കേസ്; പ്രതി സിദ്ദിഖുല്‍ അസ്‍ലമിന് മൂന്നു വർഷം തടവ്
കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്

കനകമല ഐ.എസ് കേസില്‍ പ്രതി സിദ്ദിഖുല്‍ അസ് ലമിന് 3 വർഷം തടവ് ശിക്ഷ. കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. അൻസാറുൾ ഖലീഫ എന്ന പേരിൽ സംഘടനയുണ്ടാക്കി ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്.
തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് സിദ്ധിഖുല്‍ അസ്‍ലം. സൗദിയിലായിരുന്ന സിദ്ദിഖിനെ ഇന്‍ര്‍പോളിന്‍റെ നോട്ടീസിനെ തുടര്‍ന്ന് നാടു കടത്തുകയായിരുന്നു. പ്രതിയെ ദില്ലി വിമാനത്താവളത്തിൽ വെച്ച് ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ എൻ ഐ എ പിടികൂടുകയായിരുന്നു. . 2016ൽ സംസ്ഥാനത്ത് സ്‌ഫോടന പരമ്പര തീർക്കുന്നതിന് കണ്ണൂർ കനകമലയിൽ ഒത്തുകൂടിയെന്നാണ് പ്രതികൾക്കെതിരായ കേസ്.
കനകമല ഐഎസ് റിക്രൂട്ട്‌മെൻറ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും നേരത്തെ കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതി തലശേരി സ്വദേശി മൻസീദിന് 14 വർഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂർ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വർഷം തടവും പിഴയുമാണ് നേരത്തെ കോടതി വിധിച്ചത്.
Siddiqul Aslam jailed for three years in Kanakamala IS case
Adjust Story Font
16

