Quantcast

കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെ മകനെ ഇ.ഡി കസ്റ്റഡിയിലെടുത്തു

ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. അഖിൽ ജിത്തിന്റെ കാറും സീൽ ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2023-11-09 16:32:59.0

Published:

9 Nov 2023 4:01 PM GMT

കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെ മകനെ ഇ.ഡി കസ്റ്റഡിയിലെടുത്തു
X

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പിൽ സി.പി.ഐ നേതാവ് ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിനെ ഇ.ഡി കസ്റ്റഡിയിലെടുത്തു. ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. അഖിൽ ജിത്തിന്റെ കാറും സീൽ ചെയ്തു.

പരിശോധനക്ക് ശേഷം അഖിൽ ജിത്തുമായി ഇ.ഡി കൊച്ചിക്ക് പുറപ്പെട്ടു. ഭാസുരാംഗനെ കസ്റ്റഡിയിലെടുക്കുന്നതിൽ പിന്നീട് തീരുമാനമെടുക്കും. അതേസമയം, ഭാസുരാംഗന്റെ വീട്ടിലെ പരിശോധന അവസാനിച്ചു. എന്നാൽ, ബാങ്കിന്റെ മാറനല്ലൂർ ശാഖയിലെ പരിശോധനയും പൂർത്തിയായി. 39 മണിക്കൂറുകളാണ് പരിശോധന നീണ്ടത്.

കണ്ടല ബാങ്കിലെ ക്രമക്കേട് സഹകരണ രജിസ്ട്രാർ കണ്ടെത്തിയതിന് പിന്നാലെ എന്‍ ഭാസുരാംഗനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിലേക്ക് തരം താഴ്ത്തിയിരിന്നു.കോടികളുടെ ക്രമക്കേട് ആയിട്ടും അന്ന് കടുത്ത നടപടിയിലേക്ക് സി.പി.ഐ പോയില്ല. ഭാസുരാംഗന്‍റെ വീട്ടിലും കണ്ടല ബാങ്കിലും ഇ.ഡി മാരത്തോണ്‍ പരിശോധന ആരംഭിച്ചതിന് പിന്നാലെയാണ് നടപടി കടുപ്പിക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാനേതൃത്വത്തിന് നിർദേശം നല്‍കിയത്. തുടർന്ന് ഇന്ന് രാവിലെ ചേർന്ന ജില്ലാഎക്സിക്യൂട്ടീവ് ആണ് ഭാസുരാംഗനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

ഇ.ഡി നടപടി കടുപ്പിച്ചതോടെ മില്‍മ മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്നും ഭാസുരാംഗനെ സർക്കാർ നീക്കി. കണ്ടല ബാങ്ക് ക്രമക്കേടില്‍ മറ്റ് പാർട്ടി അംഗങ്ങള്‍ക്കും ബന്ധമുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നല്‍കിയിട്ടുണ്ട്.

TAGS :

Next Story