Quantcast

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: സിപിഐ നേതാവ് ഭാസുരാംഗന്‍റെയും മകന്‍റെയും ജാമ്യാപേക്ഷ കോടതി തള്ളി

ഭാസുരാംഗനും കുടുംബവും ചേർന്ന് കോടികൾ തട്ടിയെന്ന കേസിലാണ് കോടതി നടപടി

MediaOne Logo

Web Desk

  • Updated:

    2024-09-24 05:45:54.0

Published:

24 Sept 2024 11:11 AM IST

Kandala bank fraud case: Court rejects bail plea of ​​CPI leader Bhasumragan and his son, ,latest news malayalam, കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: സിപിഐ നേതാവ് ഭാസുംരാഗന്റെയും മകന്റേയും ജാമ്യാപേക്ഷ കോടതി തള്ളി
X

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ മുൻ ബാങ്ക് പ്രസിഡൻറും സിപിഐ നേതാവുമായ ഭാസുരാംഗൻ, മകൻ അഖിൽജിത് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഭാസുരാംഗനും കുടുംബവും ചേർന്ന് 3.22 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് കോടതി നടപടി. കുടുംബാംഗങ്ങളുടെ പേരിൽ വ്യാജ വായ്പകൾ തരപ്പെടുത്തി തട്ടിയെടുത്ത പണം പ്രതികൾ പല ബിസിനസ് സംരംഭങ്ങളിലും നിക്ഷേപിച്ചെന്നും ഇവർക്കെതിരെയുള്ള കുറ്റപത്രത്തിൽ പറയുന്നുണ്ട്.

കേസിൽ ഭാസുരാംഗൻ്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും മരുമകനെയും ഇ.ഡി ചോദ്യം ചെയ്യ്തിരുന്നു. ഭാസുരാംഗന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഭാസുരാംഗന്റെയും കുടുംബത്തിന്റെയും 1.02 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. സി.പി.ഐ നേതാവുകൂടിയായ ഭാസുരാംഗൻ കേസിലെ ഒന്നാം പ്രതിയാണ്.

TAGS :

Next Story