Quantcast

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗൻ ഇ.ഡി കസ്റ്റഡിയിലെന്ന് സൂചന

കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഇ.ഡി പരിശോധന ആരംഭിച്ചിട്ട് 13 മണിക്കൂർ പിന്നിട്ടു

MediaOne Logo

Web Desk

  • Published:

    8 Nov 2023 4:18 PM GMT

Kandala Cooperative Bank Fraud, Bhasurangan , ED custody, LATEST MALAYALAM NEWS, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്, ഭാസുരംഗൻ , ED കസ്റ്റഡി
X

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡന്‍റും സി.പി.എം നേതാവുമായ ഭാസുരാംഗൻ ഇ.ഡി കസ്റ്റഡിയിൽ. പൂജപ്പുരയിലെ ഭാസുരാംഗന്‍റെ വീട്ടിലും ബാങ്കിലും നടത്തിയ പരിശോധനക്ക് പിന്നാലെയാണ് അറസ്റ്റ്.


കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഇ.ഡി പരിശോധന ആരംഭിച്ചിട്ട് 13 മണിക്കൂർ പിന്നിട്ടു. രാവിലെ ആറു മണിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. ഭാസുരാംഗന്റെ മകന്റെ വീട്ടിലും ചില ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു. ഒൻപത് ഇടങ്ങളിൽ പരിശോധന പൂർത്തിയായി. പത്താമത്തെ ഇടമാണ് കണ്ടലയിലെ വീട്.


101 കോടിയുടെ തട്ടിപ്പ് കണ്ടല ബാങ്കിൽ നടന്നുവെന്നാണ് സഹകരണ രജിസ്ട്രാർ കണ്ടെത്തിയത്. ഗുരുതര വീഴ്ചകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് ഇ.ഡി വിലയിരുത്തൽ. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ പോലും ലംഘിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചതെന്നും ആരോപണമുണ്ട്.

TAGS :

Next Story