Quantcast

കാഞ്ഞങ്ങാട് പീഡനക്കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം

കുടക് സ്വദേശി സൽമാനെയാണ് ഹോസ്‌ദുർഗ് ഫാസ്‌റ്റ്‌ ട്രാക്ക്‌ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്

MediaOne Logo

Web Desk

  • Published:

    25 Aug 2025 12:26 PM IST

കാഞ്ഞങ്ങാട് പീഡനക്കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം
X

കാസർകോട്: കാഞ്ഞങ്ങാട് പടന്നക്കാട് പീഡന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി. കുടക് സ്വദേശി സൽമാനെയാണ് ഹോസ്‌ദുർഗ് ഫാസ്‌റ്റ്‌ ട്രാക്ക്‌ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതി മരണം വരെ ജയിലിൽ കഴിയണമെന്ന് കോടതി വിധിച്ചു.

ഹോസ്‌ദുർഗ് ഫാസ്‌റ്റ് ട്രാക്ക് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് പി.എം സുരേഷ് ആണ് ശിക്ഷാ വിധി പറഞ്ഞത്. ശനിയാഴ്‌ച കേസ് പരിഗണിച്ച കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ സലീമിന്റെ സഹോദരി സുഹൈബയെയും കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ഇവർക്ക് ഒരു ദിവസം തടവും 1000 രൂപ പിഴയും കോടതി വിധിച്ചു.

2024 മെയ് 15ന് പുലർച്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. ക്ഷീരകര്‍ഷകനായ കുട്ടിയുടെ മുത്തച്ഛന്‍ അതിരാവിലെ വാതില്‍ ചാരിവെച്ച് പാല്‍ കറക്കാനായി പോയ സമയത്ത് ഒളിഞ്ഞിരുന്ന പ്രതി വീടിനകത്തു കടന്ന് ഉറങ്ങിക്കിടന്ന 10 വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

TAGS :

Next Story