Quantcast

മന്ത്രവാദത്തിനിരയായ പെൺകുട്ടിയുടെ മരണം ;കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി ആരോപണം

സമാന രീതിയില്‍ നടന്ന മറ്റ് നാല് മരണങ്ങളും പോലീസ് അന്വേക്ഷിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-11-04 07:45:39.0

Published:

4 Nov 2021 1:01 AM GMT

മന്ത്രവാദത്തിനിരയായ പെൺകുട്ടിയുടെ മരണം ;കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി ആരോപണം
X

കണ്ണൂരിൽ മന്ത്രവാദത്തിനിരയായി പെൺകുട്ടി മരിച്ച കേസിൽ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി ആരോപണം.അറസ്റ്റിലായ ഇമാമിന്‍റെ സഹായികളായിരുന്ന രണ്ട് സ്ത്രീകളെക്കുറിച്ച് അന്വേക്ഷണം വേണമെന്നാണ് ആവശ്യം. നിരവധി പേര്‍ ഇമാമിന്‍റെ മന്ത്രവാദത്തിന് ഇരയായെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ചികിത്സ കിട്ടാതെ പതിനൊന്നുകാരി മരിച്ച സംഭവത്തിലാണ് മന്ത്രവാദിയും കുട്ടിയുടെ പിതാവും കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഒപ്പം സമാന രീതിയില്‍ നടന്ന മറ്റ് നാല് മരണങ്ങളും പോലീസ് അന്വേക്ഷിക്കുന്നുണ്ട്. എന്നാല്‍ അറസ്റ്റിലായ ഇമാം ഉവൈസിനെ കൂടാതെ മറ്റ് രണ്ട് സ്ത്രീകള്‍ കൂടി ഈ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടന്നാണ് നാട്ടുകാരുടെ ആരോപണം.ഉവൈസിന്‍റെ ഭാര്യാ മാതാവ് ഷുഹൈബ,ജിന്നുമ്മ എന്ന് വിളിപ്പേരുളള മറ്റൊരു സ്ത്രീ എന്നിവര്‍ക്കെതിരെയാണ് ആരോപണം.

ജില്ലക്കകത്തും പുറത്തുമുളള നിരവധി പേര്‍ ഉവൈസിന്‍റെ മന്ത്രവാദത്തിന് ഇരയായതായാണ് പോലീസിന് ലഭിച്ച വിവരം.ഇതില്‍ പലരുടെയും ആരോഗ്യ സ്ഥിതി മോശമാണന്നും അവരെ കണ്ടെത്തി വിദഗ്ദ ചികിത്സ നല്‍കണമെന്നും സിറ്റിയിലെ സാംസ്കാരിക കൂട്ടായ്മയായ സ്നേഹ തീരം പ്രവര്‍ത്തകര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉവൈസിന് പിന്നില്‍ മറ്റാരങ്കിലും ഉണ്ടോയെന്നും ഇയാളുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേക്ഷണം നടത്തുമെന്നും പേലീസ് പറഞ്ഞു

TAGS :

Next Story