Quantcast

കണ്ണൂരിൽ വള്ളം മറിഞ്ഞ് അപകടം; കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു

അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    27 Sept 2022 9:27 AM IST

കണ്ണൂരിൽ വള്ളം മറിഞ്ഞ് അപകടം; കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു
X

കണ്ണൂർ: കണ്ണൂർ പുല്ലൂപ്പിയിൽ വള്ളം മറിഞ്ഞു കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി കെ പി സഹദിന്റെ മൃതദേഹമാണ് കണ്ടെത്തിയത് . ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സഹദിന്റെ മൃതദേഹം കണ്ടെടുത്തത്.

അത്താഴക്കുന്ന് സ്വദേശികളായ അശ്രഫിന്റെ മകന്‍ റമീസ്, ഷമീറിന്റെ മകന്‍ അഷ്‌കര്‍ എന്നിവരുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. പുഴയില്‍ മീന്‍പിടിക്കാന്‍ പോയവരാണ് മൃതദേഹങ്ങൾ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വള്ളം അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്.

TAGS :

Next Story