Quantcast

നിർമാണ കരാറിൽ അപാകത; കണ്ണൂർ കോർപ്പറേഷൻ്റെ മലിനജല ശുദ്ധീകരണ പ്ലാൻ്റ് നിർമാണ ടെൻഡർ റദ്ദാക്കി

ടെണ്ടർ അനുവദിച്ചതിനെതിരെ സിപിഎം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    10 Nov 2025 10:59 AM IST

നിർമാണ കരാറിൽ അപാകത; കണ്ണൂർ കോർപ്പറേഷൻ്റെ മലിനജല ശുദ്ധീകരണ പ്ലാൻ്റ് നിർമാണ ടെൻഡർ റദ്ദാക്കി
X

കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ മലിനജല ശുദ്ധീകരണ പ്ലാൻറ് നിർമാണ ടെൻഡർ റദ്ദാക്കി. അമൃത് ഹൈപവർ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയാണ് മരക്കാർക്കണ്ടിയിലെ പ്ലാന്റിന്റെ ടെൻഡർ റദ്ദാക്കിയത്. നിർമാണ കരാറിൽ അപാകത ചൂണ്ടിക്കാട്ടിയാണ് നടപടി.

ടെണ്ടർ അനുവദിച്ചതിനെതിരെ സിപിഎം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ആദ്യ ദിവസം 40 കോടി കോടിയുടെ എന്ന് പറഞ്ഞ് ആരംഭിച്ച പദ്ധതി അടുത്ത ദിവസം രാവിലെ 140 കോടിയായി ഉയർത്തിയിരുന്നു. ഇത് ഉദ്യോ​ഗസ്ഥൻ്റെ ഭാ​ഗത്ത് നിന്നുള്ള പിഴവായിട്ടാണ് കോർപ്പറേഷൻ വിശദീകരണം. കമ്പനിയെ തിരഞ്ഞെടുക്കുന്നതിനായി നിബന്ധനകളിൾ മാറ്റം വരുത്തിയതും വലിയ വിവാദമായി. ഹൈദരബാദ് ആസ്ഥാനമാക്കിയിട്ടുള്ള കമ്പനിക്കാണ് നിർമാണ ചുമതല നൽകിയത്. എന്നാൽ ഇതിനൊന്നും സ്റ്റേറ്റ് ലെവൽ കമ്മറ്റിയുടെ അനുമതി ലഭിച്ചിരുന്നില്ല. ടെൻൻ്റർ നടപടിയിൽ അഴിമതി ആരോപിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാ​ഗേഷ് തന്നെ രം​ഗത്തിയിരുന്നും.

TAGS :

Next Story