Quantcast

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം; രണ്ട് പേര്‍ വെന്തുമരിച്ചു

നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-08-24 03:39:58

Published:

24 Aug 2026 7:27 AM IST

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം; രണ്ട് പേര്‍ വെന്തുമരിച്ചു
X

കണ്ണൂർ: പിലാത്തറയില്‍ ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ട് പേര്‍ വെന്തുമരിച്ചു . നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു . തകരാറിലായ ലോറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ലോറിയുടെ തകരാർ പരിഹരിച്ചുകൊണ്ട് നിന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാരായ കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി ഇബിനെസർ ആന്‍റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (22) എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഇടയിൽ കുടുങ്ങിയ ഷെബിന് പൊള്ളലേറ്റാണ് മരണം സംഭവിച്ചത്. ലോറി ഡ്രൈവർ ഇടുക്കി സ്വദേശി വിമലിനെ (26) ചെറിയ പരിക്കുകളോടെ പരിയാരത്ത് ആശുപ്രതിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പിലാത്തറ മണ്ടൂർ പള്ളിക്ക് സമീപം പുലർച്ചെയാണ് അപകടമുണ്ടായത്. തകരാറിലായതിനെ തുടർന്ന് വഴിയിൽ നിർത്തിയിട്ട് അറ്റകുറ്റപ്പണി നടത്തുകയായിരുന്ന തടി ലോറിയിലേക്ക്, നിയന്ത്രണം വിട്ടുവന്ന കോൺക്രീറ്റ് മിക്സർ ടാങ്കർ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ഇടിച്ചുകയറുകയായിരുന്നു.

അപകടത്തെ തുടർന്ന് രണ്ട് ലോറികളുടെയും ക്യാബിനുകൾ പൂർണമായും കത്തിനശിച്ചു. പയ്യന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



TAGS :

Next Story