ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നു; ഗവർണർക്കെതിരേ പ്രമേയം പാസാക്കി കണ്ണൂർ സർവകലാശാലാ സെനറ്റ്

ഡോ. ഇസ്മാഈൽ ഓലായിക്കരയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-09-16 15:30:45.0

Published:

16 Sep 2022 3:27 PM GMT

ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നു; ഗവർണർക്കെതിരേ പ്രമേയം പാസാക്കി കണ്ണൂർ സർവകലാശാലാ സെനറ്റ്
X

കണ്ണൂർ: ഗവർണർക്കെതിരേ കണ്ണൂർ സർവകലാശാലാ സെനറ്റ് യോഗം അടിയന്തര പ്രമേയം പാസാക്കി. ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാതാക്കാൻ ഗവർണർ ശ്രമിക്കുന്നു എന്നാരോപിച്ചാണ് പ്രമേയം പാസാക്കിയത്. ഡോ. ഇസ്മാഈൽ ഓലായിക്കരയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ചർച്ചക്കിടെയാണ് ഗവർണർക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നത്. പ്രതിപക്ഷ സെനറ്റ് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ച് അടിയന്തര പ്രമേയം പാസ്സാക്കുകയായിരുന്നു.

അതേസമയം, ഗവർണർക്ക് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു. ഗവർണർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ നടത്തുന്ന പ്രസ്താവനകൾ അസംബന്ധം. സർവകലാശാലയിൽ അല്ലാതെ പോസ്റ്റർ രാജ് ഭവനിലാണോ പതിക്കേണ്ടത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് ഗർവണർ പ്രസ്താവനകൾ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Kannur University Senate meeting passed an urgent resolution against the Governor Arif Muhammed khan

TAGS :

Next Story