Quantcast

കണ്ണൂർ വി.സി നിയമനം: മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത

മന്ത്രി സർവകലാശാലക്ക് അന്യയല്ല, പ്രോ വൈസ് ചാൻസലർ കൂടിയാണ്. മന്ത്രി പദവി ദുരുപയോഗം ചെയ്‌തോ എന്നാണ് പരിശോധിച്ചതെന്നും ലോകായുക്ത സിറിയക് ജോസഫ്

MediaOne Logo

Web Desk

  • Updated:

    2022-02-04 09:08:29.0

Published:

4 Feb 2022 6:28 AM GMT

കണ്ണൂർ വി.സി നിയമനം: മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത
X

കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത. മന്ത്രി സർവകലാശാലക്ക് അന്യയല്ല, പ്രോ വൈസ് ചാൻസലർ കൂടിയാണ്. മന്ത്രി പദവി ദുരുപയോഗം ചെയ്‌തോ എന്നാണ് പരിശോധിച്ചതെന്നും ലോകായുക്ത സിറിയക് ജോസഫ് വിധിപ്രസ്താവത്തിൽ പറഞ്ഞു.

കണ്ണൂർ വിസിയായുള്ള പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ ഗവർണർക്ക് മന്ത്രി ബിന്ദു കത്തെഴുതിയത് അധികാരദുർവിനിയോഗമെന്ന് ആരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പരാതി നൽകിയിരുന്നത്. വി.സിയെ പുനർ നിയമിക്കുന്നതിന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ നിർദേശം ക്രമവിരുദ്ധമാണ് എന്നതാണ് ചെന്നിത്തലയുടെ വാദം. എന്നാൽ വാദത്തിനിടെ സർക്കാർ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിർദേശമുണ്ടായത് ഗവർണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്.

കഴിഞ്ഞ ദിവസം നടന്ന വിശദമായ വാദത്തിൽ മന്ത്രിക്ക് അനുകൂലമായാണ് ലോകായുക്ത നിലപാടെടുത്തിരുന്നത്. മന്ത്രിയുടെ കത്ത് ശുപാർശയല്ലെന്നും നിർദേശമാണെന്നും നിരീക്ഷിച്ച ലോകായുക്ത ഗവർണർക്ക് അത് തള്ളുകയോ കൊള്ളുകയോ ചെയ്യാമായിരുന്നെന്നും പറഞ്ഞു. മാത്രവുമല്ല, ലോകായുക്തയുടെ പരിധിയിൽ ചാൻസലറോ പ്രോ ചാൻസലറോ വരില്ല, കത്ത് ഇടപാട് ഇരുകൂട്ടരും സമ്മതിക്കുന്നതിനാൽ അന്വേഷണത്തിന്റെ പ്രസക്തിയെന്തെന്നും ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചിരുന്നു.

TAGS :

Next Story