Quantcast

'ശ്രീധരൻ പിള്ള വിഭാ​ഗീയതയുണ്ടാക്കാത്ത വ്യക്തി'; പ്രശംസിച്ച് കാന്തപുരം

ശ്രീധരൻ പിള്ളയുടെ എഴുത്തിന്റെ സുവർണ ജൂബിലി പരിപാടിയിൽ സംസാരിക്കുകയായിരുന്നു കാന്തപുരം.

MediaOne Logo

Web Desk

  • Updated:

    2025-01-18 15:01:24.0

Published:

18 Jan 2025 7:19 PM IST

Kanthapuram praises Sreedharan Pillai
X

കോഴിക്കോട്: നേതാക്കളുമായി വേദി പങ്കിടുന്നതിനെ വിമർശിക്കുന്നവർ ബുദ്ധിയില്ലാത്തവരെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ​ഗോവ ​ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ എഴുത്തിന്റെ സുവർണ ജൂബിലി പരിപാടിയിൽ സംസാരിക്കുകയായിരുന്നു കാന്തപുരം. അദ്ദേഹം.

വളരെക്കാലമായി ശ്രീധരൻ പിള്ളയുമായി പരിചയമുണ്ട്. പല കാര്യങ്ങളിലും നിയമോപദേശം തേടാറുണ്ട്. ശ്രീധരൻ പിള്ളയുടെ ബുക്കിലുള്ളതിൽ മുഴുവൻ യോജിപ്പുണ്ടോ എന്നതിന് പ്രസക്തിയില്ല. ഇന്ത്യക്കാർക്ക് ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള ജീവിതം ജീവിക്കാനാകണം. അതിനുവേണ്ടി ഗവർണർമാർ ശ്രമിക്കണം. ഒ. രാജഗോപാൽ മർകസ് സന്ദർശിച്ചപ്പോൾ വലിയ കോലാഹലമുണ്ടായി. ഇപ്പോൾ അതെല്ലാം കെട്ടടങ്ങി. ഇനി ശ്രീധരൻ പിള്ളയുടെ ഈ പരിപാടിയിൽ താൻ പങ്കെടുത്തതിലും വിമർശനമുണ്ടാകും. അതൊക്കെ ബുദ്ധിയില്ലാത്ത ആളുകൾ ഉണ്ടാക്കുന്നതാണ്. ഇവിടെ ഉള്ള എല്ലാവരും ശ്രീധരൻ പിള്ളയുമായി സ്‌നേഹമുള്ളവരാണ്. വിഭാഗീയത ഉണ്ടാക്കാത്ത ആളാണ്. ഗോവയിൽ നടന്ന എസ്എസ്എഫ് പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. താൻ പങ്കെടുത്തതിനെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെടുത്തേണ്ടെന്നും കാന്തപുരം പറഞ്ഞു.

മറുപടി പ്രസംഗത്തിൽ കാന്തപുരത്തെ ശ്രീധരൻ പിള്ളയും പ്രശംസിച്ചു. തലയിൽ മുണ്ടിടാതെ ബിജെപി നേതാക്കളെ കാണാൻ വന്ന ഏക നേതാവാണ് കാന്തപുരം. മറ്റുള്ളവർ എതിർത്തപ്പോഴും അദ്ദേഹം തലെയെടുപ്പോടെ നിലപാടെടുത്തു. വാജ്‌പേയ് കേരളത്തിൽ എത്തിയപ്പോൾ കാണാനെത്തിയ ഏക നേതാവ് കാന്തപുരമായിരുന്നു എന്നും ശ്രീധരൻ പിള്ള പറഞ്ഞു.

TAGS :

Next Story