Quantcast

കാന്തപുരം നയിക്കുന്ന കേരള യാത്രക്ക് തുടക്കം

കർണാടക സ്പീക്കർ യു.ടി ഖാദർ യാത്ര ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2026-01-01 09:44:28.0

Published:

1 Jan 2026 2:59 PM IST

കാന്തപുരം നയിക്കുന്ന കേരള യാത്രക്ക് തുടക്കം
X

ബംഗളൂരു: കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ നയിക്കുന്ന കേരള യാത്രക്ക് കർണാടകയിലെ ഉള്ളാളിൽ തുടക്കമായി. കർണാടക സ്പീക്കർ യു.ടി ഖാദർ യാത്ര ഉദ്ഘാടനം ചെയ്തു.

കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിലാണ് യാത്ര. സമസ്തയുടെയും പോഷക സംഘടനകളുടെയും 40 നേതാക്കളാണ് യാത്രയിലെ സ്ഥിരം അംഗങ്ങൾ.

കേരള അതിർത്തിയായ തലപ്പാടിയിൽ നിന്ന് യാത്രയെ സ്വീകരിച്ച് ആനയിക്കും. വൈകുന്നേരം നാല് മണിക്ക് ചെർക്കളയിലാണ് ആദ്യ സ്വീകരണം. വിവിധ ജില്ലകളിലെ സ്വീകരണത്തിന് ശേഷം യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും. ഇതിന് മുൻപ് 1999ലും 2012ലും കാന്തപുരം കേരള യാത്ര നടത്തിയിരുന്നു.



TAGS :

Next Story