കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ പൊലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതി പുഴയിൽ ചാടി
11 കേസുകളിൽ പ്രതിയായ തലശേരി സ്വദേശി അബ്‌ദുൾ റഹീമാണ് പുഴയിൽ ചാടിയത്

കണ്ണൂർ: കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ പൊലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതി പുഴയിൽ ചാടി. 11 കേസുകളിൽ പ്രതിയായ തലശേരി സ്വദേശി അബ്‌ദുൾ റഹീമാണ് പുഴയിൽ ചാടിയത്.
റഹീമിനായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. ലഹരിക്കടത്ത്, പൊലീസിന് നേരെ ആക്രമണം, ഗുണ്ടാ കേസുകളിലെ പ്രതിയായ റഹീമിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ പരിശോധനക്കിടെ ഇയാൾ പൊലീസിന് മുന്നിൽപ്പെടുകയായിരുന്നു.
Next Story
Adjust Story Font
16

