Quantcast

യുഡിഎഫ് ഭരണസമിതിയുള്ള കാരശ്ശേരി സഹകരണ ബാങ്ക് പിടിച്ചെടുക്കാൻ നീക്കമെന്ന് ആക്ഷേപം

കാരശ്ശേരി ബാങ്ക് നെല്ലിക്കാപറമ്പ് ശാഖയിലെ ജീവനക്കാരുടെ ഐഡി ഉപയോഗിച്ച് പുലർച്ച 1.30 മുതൽ നാല് മണിവരെയുള്ള സമയത്താണ് മെമ്പർഷിപ്പ് കയറ്റിയത്

MediaOne Logo

Web Desk

  • Published:

    1 Dec 2025 2:26 PM IST

യുഡിഎഫ് ഭരണസമിതിയുള്ള കാരശ്ശേരി സഹകരണ ബാങ്ക് പിടിച്ചെടുക്കാൻ നീക്കമെന്ന് ആക്ഷേപം
X

കോഴിക്കോട്: യുഡിഎഫ് ഭരണസമിതി നിലനിൽക്കുന്ന കാരശ്ശേരി സഹകരണ ബാങ്ക് പിടിച്ചെടുക്കാൻ നീക്കമെന്ന് ആക്ഷേപം. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി 800ൽ അധികം പേരെ ഒന്നാം ക്ലാസ് മെമ്പർമാരാക്കിയെന്നാണ് ആരോപണം. ഇതുവരെ 721 മെമ്പർമാരുളള ബാങ്കിലാണ് പുതിയ 879 മെമ്പർമാരെ ചേർത്തത്.

കാരശ്ശേരി ബാങ്ക് നെല്ലിക്കാപറമ്പ് ശാഖയിലെ ജീവനക്കാരുടെ ഐഡി ഉപയോഗിച്ച് പുലർച്ച 1.30 മുതൽ നാല് മണിവരെയുള്ള സമയത്താണ് മെമ്പർഷിപ്പ് കയറ്റിയത്. ബാങ്ക് മാനേജർ ഉൾപ്പെടെ ജീവനക്കാർ പൊലീസിൽ പരാതി നൽകി. എല്ലാ ഡയറക്ടർമാരും ഒപ്പിട്ടാൽ മാത്രമാണ് ഒന്നാം ക്ലാസ് മെമ്പർമാരെ ചേർക്കാനാവുക. എന്നാൽ തങ്ങൾ അറിയാതെയാണ് മെമ്പർമാരെ കയറ്റിയത് എന്നാണ് ഡയറക്ടർമാർ പറയുന്നത്. അവിശ്വാസപ്രമേയത്തിന് ഒമ്പത് ഡയറക്ടർമാർ അപേക്ഷ നൽകി.

മാസങ്ങൾക്ക് മുമ്പാണ് യുഡിഎഫ് ഭരണസമിതി നിലവിലുണ്ടായിരുന്ന ചേവായൂർ സഹകരണ ബാങ്ക് എൽഡിഎഫ് പിടിച്ചെടുത്തത്. ഇത്തരത്തിൽ മെമ്പർഷിപ്പ് ചേർത്താണ് ചേവായൂർ ബാങ്ക് പിടിച്ചെടുത്തത് എന്നാണ് ആരോപണം. അതിന്റെ ആദ്യപടിയായാണ് ഇപ്പോൾ അനധികൃതമായി മെമ്പർഷിപ്പ് ചേർത്തതെന്നും യുഡിഎഫ് ആരോപിക്കുന്നു. 500 കോടിയിലധികം രൂപ ആസ്തിയുള്ള ബാങ്കാണ് കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്.

TAGS :

Next Story