Quantcast

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരില്ല

കോവിഡ് മൂലം വെട്ടി കുറച്ച കേന്ദ്രങ്ങൾ പുനസ്ഥാപിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    1 Nov 2021 4:06 PM IST

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരില്ല
X

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളമില്ല. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് എംബാർക്കേഷൻ കേന്ദ്രമായുള്ളത്. കോവിഡ് മൂലം വെട്ടി കുറച്ച കേന്ദ്രങ്ങൾ പുനസ്ഥാപിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കഷേന്‍ പുനഃസ്ഥാപിക്കണമെന്നുള്ളത് മലബാര്‍ ജില്ലകള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് നടപടികൾക്ക് തുടക്കമായി. ഹജ്ജിനായി ജനുവരി 31 വരെ അപേക്ഷിക്കാം. ഇത്തവണ അപേക്ഷകൾ പൂർണ്ണമായും ഡിജിറ്റലാണ്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാന്‍ സാധിക്കും.

TAGS :

Next Story