Quantcast

കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തിന് ടെൻഡറായി; 322 കോടിക്ക് നിർമ്മാണം പൂർത്തിയാക്കും

റൺവേ നവീകണത്തിനായി ഭൂമി കൈമാറിയിട്ടും പണികൾ തുടങ്ങാത്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു

MediaOne Logo

Web Desk

  • Published:

    21 Dec 2023 1:39 AM GMT

കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തിന് ടെൻഡറായി; 322 കോടിക്ക് നിർമ്മാണം പൂർത്തിയാക്കും
X

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തിന് ടെൻഡറായി. 322 കോടി രൂപക്ക് നിർമ്മാണം പൂർത്തിയാക്കുമെന്ന് ഗവാർ കൺസ്ട്രക്ഷൻ കമ്പനി എയർപോർട്ട് അതോറിറ്റിയെ അറിയിച്ചു.

റൺവേ നവീകണത്തിനായി ഭൂമി കൈമാറിയിട്ടും പണികൾ തുടങ്ങാത്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. 7 കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തത്. രാജസ്ഥാനിലെ ഗവാർ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെണ്ടർ ലഭിച്ചത്

ഒരു മാസത്തിനകം റൺവേ നവീകരണ ജോലികൾ ആരംഭിക്കും . റൺവേ സുരക്ഷ മേഖലയായ രിസയുടെ നീളം കൂട്ടുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി പന്ത്രണ്ടര ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. 19 മാസത്തിനകം കരാർ ജോലികൾ പൂർത്തീകരിക്കണമെന്നാണ് വ്യവസ്ഥ . വിമാനപകടത്തിന് പിന്നാലെയാണ് റൺ വേ സുരക്ഷ മേഖലയുടെ നീളം കൂട്ടാൻ തീരുമാനിച്ചത്.

TAGS :

Next Story