കരിപ്പൂര്‍ ദുരന്തം; അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ തകർന്ന ഭാഗങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോയി
എയർ ഇന്ത്യയുടെ ഗുൽഗാമിലെ യാർഡിലേക്കാണ് വിമാന ഭാഗങ്ങൾ നീക്കുന്നത്

മലപ്പുറം: 2020ല്‍ കരിപ്പൂർ എയര്‍പോര്‍ട്ടില്‍ അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ തകർന്ന ഭാഗങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോയി. എയർ ഇന്ത്യയുടെ യാർഡിലേക്കാണ് വിമാന ഭാഗങ്ങൾ നീക്കുന്നത്. വിമാനത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ മാത്രമാണ് റോഡ് മാര്‍ഗം കൊണ്ടുപോകുന്നത്.
2020 ആഗസ്ത് ഏഴിന്‍റെ നീറുന്ന ഓര്‍മയായിരുന്നു കരിപ്പൂര്‍ എയര്‍ പോര്‍ട് പരിസരത്തെ ഈ വിമാന ഭാഗങ്ങള്‍. 21 പേരെ മരണത്തിലേക്ക് എടുത്തെറിഞ്ഞ 169 പേരെ പരിക്കുകളോടെ ബാക്കിയാക്കിയ ആകാശദുരന്തത്തിന്‍റെ ശേഷിപ്പുകള്‍ കരിപ്പൂര്‍ വിടുകയാണ്.
വിമാനത്തില്‍ ശേഷിക്കുന്ന പ്രധാന ഭാഗങ്ങളാണ് റോഡ് മാര്‍ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത്. മറ്റുള്ളവ ലാൻഡ് അക്വിസിഷൻ ഓഫീസിനടുത്ത് തന്നെ സൂക്ഷിക്കും. എയർ ഇന്ത്യയുടെ യാഡിലെ അന്വേഷണ വിഭാഗത്തിലേക്കാണ് വിമാനഭാഗങ്ങള്‍ മാറ്റുന്നത്. ശേഷം ഏവിയേഷൻ വിദ്യാർഥികളുടെ പഠനത്തിനും യന്ത്രഭാഗങ്ങൾ ഉപയോഗിക്കും. റൺവേയിൽ നിന്ന് തെന്നിമാറി 35 മീറ്ററോളം താഴ്ചയിലേക്ക് പതിച്ച വിമാനം മൂന്നായി പിളര്‍ന്നിരുന്നു.
Adjust Story Font
16

