Quantcast

കരുനാഗപള്ളി സന്തോഷ് വധക്കേസ്: മുഖ്യപ്രതി അലുവ അതുൽ പിടിയിൽ

തമിഴ്നാട് തിരുവള്ളൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    16 April 2025 1:50 PM IST

കരുനാഗപള്ളി സന്തോഷ് വധക്കേസ്: മുഖ്യപ്രതി അലുവ അതുൽ പിടിയിൽ
X

കരുനാഗപള്ളി: കരുനാഗപള്ളി സന്തോഷ് വധക്കേസിൽ മുഖ്യപ്രതി അലുവ അതുൽ പിടിയിൽ . തമിഴ്നാട് തിരുവള്ളൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.മാർച്ച് 27നാണ് ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെട്ടത്.

കേസിൽ മുഖ്യ സൂത്രധാരൻ ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോന്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. സന്തോഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒളിവിൽ പോയ പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്.

2024 നവംബര്‍ 13ന് സുഹൃത്തായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് പങ്കജ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍‌ നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.


TAGS :

Next Story