Quantcast

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സഹകരണ മേഖലയിൽ ചില തെറ്റായ പ്രവണതകളുണ്ടെന്ന് എ.എൻ ഷംസീർ

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂരെന്നും സ്പീക്കർ എ.എൻ ഷംസീർ

MediaOne Logo

Web Desk

  • Updated:

    2023-09-23 16:24:55.0

Published:

23 Sep 2023 3:24 PM GMT

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സഹകരണ മേഖലയിൽ ചില തെറ്റായ പ്രവണതകളുണ്ടെന്ന് എ.എൻ ഷംസീർ
X

എ.എൻ ഷംസീർ

തിരുവനന്തപുരം: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂരെന്ന് സ്പീക്കർ എ.എൻ ഷംസീർ. സഹകരണ മേഖലയിൽ ചില തെറ്റായ പ്രവണതകളുണ്ടെന്നും സ്പീക്കർ പറ‍ഞ്ഞു. സഹകാരികൾക്ക് നല്ല ജാഗ്രത വേണമെന്നും അടിക്കാൻ സഹകരണ മേഖല വടി കൊടുക്കരുതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പ് ഒരുതരത്തിലും പാർട്ടി അംഗീകരിക്കുന്നില്ല. തെറ്റുതിരുത്തിക്കൊണ്ട് മാത്രമേ മുന്നോട്ട് പോകാനാകൂ. തെറ്റുപറ്റിയാൽ തിരുത്തണം. കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഉൾപ്പെടെ അത് എടുത്തിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുന്നതിന്റെ ഭാഗമായി സി.പി.എം നേതാക്കളിലേക്ക് അന്വേഷണം എത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഈ നീക്കങ്ങളെ ജനങ്ങളെ മുൻനിർത്തി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സി.പി.എമ്മിനെതിരെ സി.പി.ഐ ഡയറക്ടർ ബോർഡ് അംഗങ്ങൾ രം​ഗത്തെത്തിയിരുന്നു. കരുവന്നൂരിൽ സഹകരണ ബാങ്ക് ഇടപാടിൽ സിപിഎം ചതിച്ചെന്ന് സിപിഐ ഡയറക്ടർ ബോർഡ് അംഗങ്ങൾ ആരോപിച്ചു. ഭരണസമിതി അറിയാതെയാണ് വലിയ ലോണുകൾ നൽകിയത്. ബാങ്ക് സെക്രട്ടറി സുനിൽ കുമാറിനും ബിജു കരീമിനും തട്ടിപ്പിന്റെ വിവരങ്ങൾ അറിയാമെന്ന് ലളിതനും സുഗതനും വെളിപ്പെടുത്തി രം​ഗത്തെത്തിയിരുന്നു.

TAGS :

Next Story