Quantcast

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

കേസിൽ അറസ്റ്റിലായ പി ആർ അരവിന്ദാക്ഷന്റെയും ബാങ്ക് ജീവനക്കാരൻ ജിൽസന്റേയും കസ്റ്റഡി അപേക്ഷ പരിഗണിക്കവെയാണ് ജഡ്ജിയുടെ നിർദേശം.

MediaOne Logo

Web Desk

  • Updated:

    2023-09-27 07:38:40.0

Published:

27 Sept 2023 12:14 PM IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
X

കൊച്ചി: കരിവന്നൂർ കേസിലെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്ക്. മാധ്യമങ്ങൾ കോടതിയിൽ കയറേണ്ടെന്ന് കലൂരിലെ പി.എം.ഐ.എൽ കോടതി ജഡ്ജിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി ആർ അരവിന്ദാക്ഷന്റെയും ബാങ്ക് ജീവനക്കാരൻ ജിൽസന്റേയും കസ്റ്റഡി അപേക്ഷ പരിഗണിക്കവെയാണ് ജഡ്ജിയുടെ നിർദേശം.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലേക്ക് എത്തിയപ്പോഴാണ് ജഡ്ജിയുടെ അനുമതിയില്ലാതെ കോടതിയില്‍ പ്രവേശിക്കാനാകില്ലെന്ന് അറിയിച്ചത്. കോടതി നടപടികളെ ബാധിക്കുന്നതിനാലാണ് മാധ്യമപ്രവർത്തകർ അകത്തുപ്രവേശിക്കേണ്ട എന്ന തീരുമാനം ജഡ്ജി അറിയിച്ചത്.

ഇന്നലെ കോടതി സമയം അവസാനിച്ചതിനാൽ ചേമ്പറിലായിരുന്നു പ്രതികളെ ഹാജരാക്കിയത്. അതിനാൽ മാധ്യമങ്ങൾക്ക് ജൂഡീഷ്യൽ നടപടികൾ റിപ്പോർട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്നു വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് കോടതി തീരുമാനം അറിയിക്കുകയായിരുന്നു. കേസില്‍ ഇന്നലെ അറസ്റ്റിലായ ‌പി ആര്‍ അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ ജീവനക്കാരന്‍ ജില്‍സിനെയും കസ്റ്റഡിയില്‍ വാദം നടന്നു കൊണ്ടിരിക്കുകയാണ്.

TAGS :

Next Story