Quantcast

കാസർകോട്ട് എസ്.ഐയെ അഞ്ചംഗ സംഘം മർദിച്ചു

ഇന്ന് പുലർച്ചെ പട്രോളിംഗിനിടെയാണ് സംഭവം

MediaOne Logo

Web Desk

  • Published:

    3 Sept 2023 1:04 PM IST

kasaragod SI was beaten up by a five-member gang,kasaragod attack,കാസർകോട്ട് എസ്.ഐയെ അഞ്ചംഗ സംഘം മർദിച്ചു,ഉപ്പളയില്‍ എസ്.ഐക്ക് മര്‍ദനം
X

കാസർകോട്: കാസർകോട്ട് എസ് ഐ യെ അഞ്ചംഗ സംഘം മർദിച്ചു. ഉപ്പള ഹിദായത്ത് നഗറിൽ വച്ച് എസ്ഐ പി അനൂപിനും സിവിൽ പൊലീസ് ഓഫീസർ കിഷോർ കുമാറിനുമാണ് മർദനമേറ്റത്. ഇന്ന് പുലർച്ചെ പട്രോളിംഗിനിടെയാണ് സംഭവം.

ഉപ്പള ഹിദായത്ത് നഗറിൽ സംശയ സാഹചര്യത്തിൽ കണ്ട അഞ്ചംഗ സംഘത്തോട് വിവരം ചോദിക്കുന്നതിനിടെ മർദനമേൽക്കുകയായിരുന്നു. ഇവരിൽ ഒരാളുടെ തട്ടുകട എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പൂട്ടിച്ചിരുന്നു. ഇതാണ് മർദനത്തിന് കാരണമെന്നാണ് സൂചന. സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.


TAGS :

Next Story