Quantcast

കാസിം വാടാനപ്പള്ളി അന്തരിച്ചു

കബറടക്കം നാളെ രാവിലെ 9.30ന് ഫാറൂഖ് കോളജ് കബർസ്ഥാനിൽ

MediaOne Logo

Web Desk

  • Published:

    4 Sept 2025 9:28 PM IST

കാസിം വാടാനപ്പള്ളി അന്തരിച്ചു
X

തൃശൂർ: പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന കാസിം വാടാനപ്പള്ളി (86) അന്തരിച്ചു. കബറടക്കം നാളെ രാവിലെ 9.30ന് ഫാറൂഖ് കോളജ് കബർസ്ഥാനിൽ.

തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ എ.കെ ബുഖാരിയുടെയും പി.എസ് സൈനബയുടെയും മകനായി ജനനം. ഗണേശമംഗലം പ്രൈമറി സ്കൂൾ‌, തൃത്തല്ലൂർ അപ്പർ പ്രൈമറി സ്കൂൾ, ഏങ്ങണ്ടിയൂർ നാഷണൽ ഹൈസ്കൂൾ,പാവറട്ടി എസ്ഡി സംസ്കൃത കോളജ്, രാമവർമ്മപുരം ഗവൺമെന്റ് ട്രെയിനിങ് കോളജ് എന്നീ സ്ഥാപനങ്ങളിൽ പഠനം.

ഫാറൂഖ് കോളജ് ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. ഏറെ വർഷങ്ങളായി സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. ആകാശവാണി വിദ്യാഭ്യാസ പരിപാടിയുടെ കൺസൾട്ടറേറ്റീവ് പാനലിൽ കോഴിക്കോട് നിലയത്തിൽ നിന്നുള്ള പ്രതിനിധിയായി പ്രവർത്തിച്ചു. നാടകങ്ങളും ചിത്രീകരണങ്ങളും പ്രഭാഷണങ്ങളും ആകാശവാണിയിലൂടെ സംപ്രേഷണം ചെയ്തിരുന്നു. ഉദയശങ്കർ ട്രൂപ്പിൽ ഉണ്ടായിരുന്ന പ്രസിദ്ധ നർത്തകി ശ്രീമതി അന്നം ചൗധരി സംവിധാനം ചെയ്തു അവതരിപ്പിച്ച ഭഗവദ്ദൂത്, ഷാജഹാന്റെ സ്വപ്നം, ചിലമ്പിന്റെ കഥ തുടങ്ങിയ ബാലേകളുടെ രചയിതാവ് ആണ്.

TAGS :

Next Story