തിരുവനന്തപുരത്ത് കാണാതായതായ മൂന്നുപേരെയും കണ്ടെത്തി
പൂവച്ചൽ സ്വദേശി ശങ്കർ, ഭാര്യ ആതിര, മൂന്ന് വയസ്സുള്ള മകൾ എന്നിവരെയായിരുന്നു കാണാതായത്

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായ സംഭവത്തിൽ മൂന്നുപേരെും കണ്ടെത്തി. പൂവച്ചൽ സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസ്സുള്ള മകൾ എന്നിവരെയാണ് കണ്ടെത്തിയത്. എറണാകുളത്തു നിന്നാണ് മൂന്നംഗ കുടുംബത്തെകണ്ടെത്തിയത്.
ഈ മാസം ആറാം തീയതി മുതലായിരുന്നു ഇവരെ കാണാതായത്. സംഭവത്തില്‍ ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.
Next Story
Adjust Story Font
16

