Quantcast

കത്‌വ ഫണ്ട് പിരിവ്; കള്ളപ്പരാതിയെന്ന് റിപ്പോർട്ട് നൽകിയ സിഐക്ക് സസ്‌പെൻഷൻ

വിവരങ്ങൾ ശേഖരിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പ്രത്യേക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ

MediaOne Logo

Web Desk

  • Updated:

    2023-10-20 04:11:34.0

Published:

20 Oct 2023 3:51 AM GMT

Katwa fund case; SI who gave clean chit got suspended
X

കോഴിക്കോട്: യൂത്ത് ലീഗിന്റെ കത്‍വ ഫണ്ട് പിരിവിനെതിരെയുള്ളത് കള്ളപ്പരാതിയാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ സിഐക്ക് സസ്പെന്‍ഷന്‍. കുന്ദമംഗലം സിഐ യൂസഫ് നടത്തറമ്മലിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.

കത്‌വ-ഉന്നാവോ പെൺകുട്ടികൾക്കായി പിരിച്ച പണം നേതൃത്വം തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി മുൻ അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. 15 ലക്ഷം രൂപ യൂത്ത് ലീഗ് ഭാരവാഹികൾ തട്ടിയെടുത്തു എന്നും കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം വാങ്ങിയെന്നും യൂസഫ് പടനിലം ആരോപിച്ചിരുന്നു.

പരാതി കളവാണെന്നും കേസ് റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് യൂസഫ് നടത്തറമ്മൽ കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഫണ്ട് തിരിമറി നടത്തിയതിന് തെളിവില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.

ഈ സംഭവത്തിന് പിന്നാലെയാണിപ്പോൾ ഇദ്ദേഹത്തിനെതിരെ നടപടി. പരാതിക്കാരന്റെ ഭാഗം കേട്ടില്ലെന്നും അദ്ദേഹത്തിന്റെ കയ്യിലുള്ള രേഖകൾ യൂസഫ് ശേഖരിച്ചില്ല എന്നുമാണ് അന്വേഷണ സംഘം പറയുന്നത്. പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ അജിത്കുമാർ സിഐയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

updating



TAGS :

Next Story