Quantcast

കത്‍വ ഫണ്ട് തട്ടിപ്പ് കേസ്; കേസിലെ തുടർനടപടികൾക്ക് മൂന്ന് മാസം സ്റ്റേ

മജിസ്‌ട്രേറ്റ് കോടതിയിലെ തുടർനടപടികൾക്കാണ് സ്റ്റേ

MediaOne Logo

Web Desk

  • Published:

    29 Jun 2024 12:45 PM IST

kerala High Court
X

എറണാകുളം: കത്‍വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീ​ഗ് നേതാക്കളായ പികെ ഫിറോസിനും സികെ സുബൈറിനുമെതിരായ കേസിലെ തുടർനടപടികൾക്ക് സ്റ്റേ. ഹൈക്കോടതിയാണ് കേസിലെ തുടർനടപടികൾ മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തത്. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയിലെ തുടർനടപടികൾക്കാണ് സ്റ്റേ.

കത്‍വ, ഉന്നാവ്‌ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ എന്നപേരില്‍ സമാഹരിച്ച തുക തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണം. കത്‌വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി കെ ഫിറോസും സി കെ സുബൈറും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച യൂസുഫ് പടനിലത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

2021 ലാണ് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം രംഗത്തെത്തുന്നത്.

TAGS :

Next Story