Quantcast

‘ട്രെയിനിൽ ഇരുന്ന് കരയുന്നുണ്ടായിരുന്നു, അതുകൊണ്ടാണ് ​ഫോട്ടോ എടുത്തത്’; കാണാതായ പെൺകുട്ടിയെ പറ്റി നിർണായക വിവരം നൽകി യുവതി

അന്വേഷണ സംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2024-08-21 08:17:11.0

Published:

21 Aug 2024 6:40 AM IST

‘ട്രെയിനിൽ ഇരുന്ന് കരയുന്നുണ്ടായിരുന്നു, അതുകൊണ്ടാണ് ​ഫോട്ടോ എടുത്തത്’; കാണാതായ പെൺകുട്ടിയെ പറ്റി നിർണായക വിവരം നൽകി യുവതി
X

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ പറ്റിയുള്ള നിർണായക വിവരം പൊലീസിന് കൈമാറി യുവതി. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പെൺകുട്ടിയെ കണ്ടുവെന്ന് വെളിപ്പെടുത്തിയ ബബിത എന്ന യുവതി പെൺകുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്ന ചിത്രവും പൊലീസിന് കൈമാറി.

ഉച്ചക്ക് ഒരുമണിയോടെ തമ്പാനൂരിൽ നിന്ന് ട്രെയിനിൽ കറയുമ്പോൾ ട്രെയിനിലുണ്ടായിരുന്ന കുട്ടിക്കരയുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് കുട്ടിയെ ശ്രദ്ധിച്ചത്. കുട്ടി വിങ്ങിക്കരയുന്നത് പോലെ ഫീൽ ചെയ്തിരുന്നു. കുട്ടികളെ കാണാതായെന്നുള്ള വാർത്തകൾ കേട്ടിട്ടുള്ളതുകൊണ്ടാണ് ഒരു ഫോട്ടോ എടുത്തുവെച്ചതെന്ന് ബബിത മീഡിയവണിനോട് പറഞ്ഞു.

കുട്ടിയോട് സംസാരിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഒറ്റക്കാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ സംശയമുണ്ടായിരുന്നു. പടം എടുത്തത് തന്നെ കുട്ടിക്ക് ഇഷ്ടമായില്ല എന്ന് എനിക്ക് മനസിലായി. കുട്ടിയുടെ കൈയിൽ ബാഗുണ്ടായിരുന്നു. വീട്ടിൽ നിന്നാണ് വന്നതെന്ന് മനസിലായി. പിന്നെ കുട്ടിയുടെ പെരുമാറ്റം കണ്ടപ്പോൾ സ്ഥിരം യാത്രം ചെയ്യുന്ന ഒരാളെപ്പോ​ലെയാണ് തോന്നിയതെന്നും യുവതി പറഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് യുവതി നിർണായക വിവരം പൊലീസിന് കൈമാറുന്നത്. കന്യാകുമാരിവരെ പോയ ​ട്രെയിനും തമിഴ്നാടും കേന്ദ്രീകരിച്ചായി​ പൊലീസ് അന്വേഷണം. കേരളപൊലീസിനൊപ്പം തമിഴ്നാട് പൊലീസും അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്. കന്യാകുമാരിയിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനിലാണ് കുട്ടിയെ കണ്ടത്. അതുകൊണ്ട് കന്യാകുമാരി കേ​ന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാൽ അതിനിടയിലുള്ള വിവിധ സ്റ്റോപ്പുകളിലേതെങ്കിലുമൊന്നിൽ ഇറങ്ങിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

TAGS :

Next Story