Quantcast

'വിജയം സമ്മാനിച്ചതിൽ പിണറായി വിജയൻ സർക്കാരിന് വലിയ പങ്ക്': കെ.സി വേണു​ഗോപാൽ

ബിജെപിയോട് സോഫ്റ്റായ സമീപനം സിപിഎം നേതാക്കൾക്ക് ആവാമെങ്കിൽ എന്തുകൊണ്ട് അണികൾക്ക് ആയിക്കൂട എന്ന് ചിന്ത വന്നുവെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-12-14 08:48:03.0

Published:

14 Dec 2025 11:02 AM IST

വിജയം സമ്മാനിച്ചതിൽ പിണറായി വിജയൻ സർക്കാരിന് വലിയ പങ്ക്: കെ.സി വേണു​ഗോപാൽ
X

ന്യൂ ഡൽഹി: തദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം സമ്മാനിച്ചതിൽ പിണറായി വിജയൻ സർക്കാരിന് വലിയ പങ്കുണ്ടെന്ന് കെ.സി വേണു​ഗോപാൽ. ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് സർക്കാർ നോക്കുന്നത്. ഇത്രയും വെറുപ്പ് സമ്പാദിച്ച സർക്കാർ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.

സമാനതകൾ ഇല്ലാത്ത തരംഗം യുഡിഎഫിന് ലഭിച്ചു. ഭരണത്തിന്റെ പ്രയാസങ്ങൾ ഏറ്റുവാങ്ങിയാണ് പ്രതിപക്ഷം നിൽക്കുന്നത്, അതിനെ എല്ലാം അതിജീവിച്ചു നേടിയ വിജയമാണ് യുഡിഎഫ് നേടിയത്. പോളിങ് ദിവസം വരെ യുഡിഎഫ് പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നു. വലിയ വിജയത്തിൽ കോൺഗ്രസ്‌ പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും കെ. സി വേണു​ഗോപാൽ. 14 ഡിസിസികളും കോർ കമ്മിറ്റികളും അഘോരാത്രം പ്രവർത്തിച്ചു. ജനങ്ങളാണ് യുഡിഎഫിൻ്റെ ക്യാപ്റ്റൻ, വ്യക്തിപരമായി ആരുടെയും വിജയമല്ല. കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ്.

കേന്ദ്രവുമായി കീഴടങ്ങിയ നിലപാടായിരുന്നു സംസ്ഥാന സർക്കാരിനെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി എടുക്കുന്ന നിലപാടിൽ അണികൾക്ക് വരെ ആശങ്കയുണ്ട്. മോദി സർക്കാർ എടുക്കുന്ന നിലപാട് അവര് നടപ്പിലാക്കുനേ മുൻപേ നടപ്പിലാക്കുകയാണ്. തൃശ്ശൂർ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്ക്‌ ലഭിക്കാൻ കാരണം മുഖ്യമന്ത്രി. പി എം ശ്രീ, ദേശീയ പാത, ലേബർ കോഡ് എന്നിവയിൽ മുഖ്യമന്ത്രി എടുത്ത സമീപനം സിപിഎം പ്രവർത്തകരെ ബിജെപിക്ക് വോട്ട് ചെയ്യിച്ചു. ബിജെപിയോട് സോഫ്റ്റായ സമീപനം നേതാക്കൾക്ക് ആവാമെങ്കിൽ അണികൾക്ക് എന്തുകൊണ്ട് ആയിക്കൂട എന്ന ചിന്തവന്നു. നിലപാടിൻ്റെ കാര്യത്തിൽ മോദി സർക്കാരുമായി സറണ്ടർ സമീപനം ആയിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഡൽഹി കൂടിക്കാഴ്ചകൾക്ക് വലിയ മാനങ്ങളുണ്ട്. അമിത് ഷയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മറ്റ് മാനങ്ങൾ സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. പ്രത്യേകിച്ച് ഉദ്യോഗസ്ഥർ ഇല്ലാതെ നടത്തിയ കൂടിക്കാഴ്ച. കേരളം ബിജെപിയിലേക്ക് എന്നാ മായ പ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. ഇത് തെറ്റാണെന്നും ബിജെപിയുടെ തന്ത്രമാണെന്നും കെ. സി വേണു​ഗോപാൽ പറഞ്ഞുമഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ജനങ്ങളുടെ മനസ്സിൽ ഉറച്ചു നിൽക്കുന്നുണ്ട്. അത് പേരുമാറ്റി അടിച്ചുമാറ്റാൻ കഴിയില്ല. കൊടുക്കേണ്ട പണം മുഴുവൻ കൊടുത്തു തീർക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പെൻഷൻ്റെ പേരിൽ വോട്ട് ചെയ്യാൻ ഭീഷണിപ്പെടുത്തുകയാണ്. ഒപ്പം നിന്നില്ലെങ്കിൽ അക്രമമാണ് സിപിഎം സമാപനം. സംസാര ശൈലി പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നു.എം.എം മണി ഒറ്റയ്ക്ക് പറഞ്ഞതല്ല. അറിഞ്ഞോ അറിയാതെയോ മണിയുടെ വായിൽ നിന്നും വന്നതാണ്. കേരള ജനങ്ങളെ ഇതുപോലെ അപമാനിച്ച സമയമുണ്ടായിട്ടില്ല. പോക്കറ്റിൽ നിന്ന് കൊടുക്കുന്ന ഔദാര്യം പോലെ പറയുകയാണെന്നും കെ. സി വേണു​ഗോപാൽ പറഞ്ഞു.

.

TAGS :

Next Story