Quantcast

പുതുപ്പള്ളിയിലേത് കോൺഗ്രസിന്‍റെ ഐക്യത്തിന്‍റെ വിജയം: കെ.സി വേണുഗോപാല്‍

മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധിയാണ് പുതുപ്പള്ളിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

MediaOne Logo

Web Desk

  • Published:

    8 Sept 2023 11:55 AM IST

kc venugopal
X

കെ.സി വേണുഗോപാല്‍

കോട്ടയം: പുതുപ്പള്ളിയിലെ വിജയം കോൺഗ്രസിന്‍റെ ഐക്യത്തിന്‍റെ വിജയമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധിയാണ് പുതുപ്പള്ളിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.എമ്മിന്‍റെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സൈറൺ മുഴങ്ങി കഴിഞ്ഞു. സർക്കാരിനെതിരെയുള്ള വികാരമാണിത്. സി.പി.എമ്മിന്‍റെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചുവെന്നും വേണുഗോപാല്‍ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പ്രതിരൂപമായി വോട്ടർമാർ ചാണ്ടി ഉമ്മനെ കണ്ടുവെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി തങ്ങൾ പറഞ്ഞു. ഭരണ വിരുദ്ധ വികാരം ഉണ്ടായിയെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

TAGS :

Next Story