Quantcast

പൊലീസ് മർദനമേറ്റ സുജിത്തിന് വിവാഹ സമ്മാനമായി മോതിരം നൽകി കെ.സി വേണുഗോപാൽ

ഇന്ന് വൈകിട്ടാണ് വേണുഗോപാൽ സുജിത്തിന്റെ വീട്ടിലെത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-09-07 17:16:06.0

Published:

7 Sept 2025 10:44 PM IST

KC Venugopal presented ring for Sujith
X

തൃശൂർ: പൊലീസ് ക്രൂരമായി മർദിച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിന് വിവാഹ സമ്മാനമായി മോതിരം സമ്മാനിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സെപ്റ്റംബർ 15-നാണ് സുജിത്തിന്റെ വിവാഹം. ഇന്ന് വൈകിട്ടാണ് വേണുഗോപാൽ സുജിത്തിന്റെ വീട്ടിലെത്തിയത്.

കേരള പൊലീസിനെ നരനായാട്ടിന്റെ പൊലീസാക്കി മാറ്റിയത് പിണറായി വിജയനാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ പൊലീസ് നയം എന്താണെന്ന് തുറന്നുകാണിക്കുന്ന സംഭവമാണിത്. ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെല്ലാം നേരത്തെ തന്നെ ഈ ദൃശ്യങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ അത് പൂഴ്ത്തിവെക്കാനാണ് ശ്രമമുണ്ടായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇതിൽ പ്രതികളാണെന്നാണ് തന്റെ അഭിപ്രായമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

TAGS :

Next Story