Quantcast

ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച അന്വേഷണവും കർശന നടപടിയും വേണമെന്ന് കെസിബിസി

നടനെ സിനിമാ മേഖലയിൽ നിന്നും പുറത്താക്കാന്‍ ബന്ധപ്പെട്ട സംഘടനകള്‍ തയാറാകണം.

MediaOne Logo

Web Desk

  • Published:

    17 April 2025 6:09 PM IST

KCBC demands strict action against shine tom chacko
X

കൊച്ചി: ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.

നടനെ സിനിമാ മേഖലയിൽ നിന്നും പുറത്താക്കാന്‍ ബന്ധപ്പെട്ട സംഘടനകള്‍ തയാറാകണമെന്നും അല്ലാത്തപക്ഷം ഇയാളുടെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ പൊതുസമൂഹം തയാറാകണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.

ഷൈന്‍ ടോം ചാക്കോ മാരക ലഹരിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ശ്രമിക്കുകയാണ്. സിനിമാ മേഖല സമ്പൂര്‍ണമായും ലഹരിശുദ്ധീകരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story